നിക്ഷേപിക്കാന്‍ പറ്റിയ ഓഹരി നിര്‍മിത ബുദ്ധി പറഞ്ഞുതരും!

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സ്‌റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു

Update: 2021-02-15 09:50 GMT

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെബിയുടെയും, യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെയും (US SEC) അംഗീകാരമുള്ള സ്ഥാപനമായ ലോട്ടസ്ഡ്യൂവുമായി ചേര്‍ന്ന് 'ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്' എന്ന പേരില്‍ ചെറുകിട, ഇടത്തരം ഓഹരികള്‍ക്കായി സ്‌റ്റോക്ക് ബാസ്‌ക്കറ്റ് ആരംഭിക്കുന്നു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജിയോജിത് സ്മാര്‍ട്ട് ഫോളിയോസ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വിപണിയില്‍ നേട്ടം കൈവരിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയും ബിഹേവിയറല്‍ ഫിനാന്‍സും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചെറുകിട ഇടത്തരം ഓഹരികളുടെ ബാസ്‌ക്കറ്റാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്.

ലാഭകരമായ ഓഹരികള്‍ കണ്ടെത്തുന്നതിന് കമ്പനികളുടെ വില്‍ക്കല്‍ വാങ്ങല്‍ പ്രഖ്യാപനങ്ങള്‍, ലാഭ നേട്ടങ്ങള്‍, ലാഭവിഹിതം, ഓഹരി വിഭജനങ്ങള്‍ തുടങ്ങിയ കോര്‍പറേറ്റ് ചലനങ്ങള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് അപഗ്രഥിക്കും. നിക്ഷേപ സേവന സ്ഥാപനങ്ങള്‍ സാധാരണയായി ചെയ്യാറുള്ള അടിസ്ഥാന, സാങ്കേതിക അപഗ്രഥന രീതികള്‍ക്കു വിപരീതമായ വിശകലന രീതിയാണിത്. ഓഹരികളുടെ ഭാവിയിലെ ചലനങ്ങളും അതില്‍ നിന്ന് ലഭിക്കാവുന്ന ലാഭവും മനസിലാക്കാന്‍ ലോട്ടസ്ഡ്യൂ നിക്ഷേപകരെ സഹായിക്കും. വിവിധ ഓഹരികളില്‍ മുന്‍വിധികളില്ലാതെ സൂചികയിലെ വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ്. 80 ശതമാനം ചെറുകിട ഓഹരികളും 20 ശതമാനം ഇടത്തരം ഓഹരികളും ഉള്‍ക്കൊള്ളുന്നതാണ് ബാസ്‌ക്കറ്റ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, സോഫ്റ്റ്‌വെയര്‍, ഉപഭോക്തൃ വായ്പകള്‍ തുടങ്ങി കൂടിയ വളര്‍ച്ചയുള്ള അനേകം നിക്ഷേപ മേഖലകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് നിക്ഷേപകരുടെ പെട്ടെന്നുള്ളതും ദീര്‍ഘകാലത്തേക്കുള്ളതുമായ നിക്ഷേപങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയും ഓഹരികളിലുണ്ടാകുന്ന ഓരോ മാറ്റവും നിക്ഷേപകര്‍ക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഓഹരി വിപണിയിലെ വിദഗ്ധരാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നത് നിക്ഷേപകര്‍ക്ക് ഉറപ്പിക്കാനാകുന്നു.
''മൂന്നു പതിറ്റാണ്ടിലേറെക്കാലമായി വൈവിധ്യമാര്‍ന്ന നിക്ഷേപ, ട്രേഡിംഗ് ഉല്‍പന്നങ്ങളാണ് ഞങ്ങള്‍ നല്‍കി വരുന്നത്. റിസ്‌ക് ഭയക്കാതെ നിശ്ചയ ദാര്‍ഢ്യത്തോടെ ഓഹരി വിപണിയില്‍ മുന്നോട്ട് നീങ്ങുന്നവരാണ് ഇപ്പോഴുള്ള നിക്ഷേപകര്‍. അതിസമ്പന്നരും ചെറുകിട നിക്ഷേപകരുമെല്ലാം വലിയതോതില്‍ ഇതിന് തയ്യാറാകുന്നുണ്ട്. വലിയ ലാഭ സാധ്യതയുള്ള ചെറുകിട, ഇടത്തരം ഓഹരികള്‍ കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ, ഉള്‍ക്കാഴ്ചയോടെയുള്ള ഞങ്ങളുടെ നിക്ഷേപ പ്ലാറ്റ്‌ഫോം ഇടപാടുകാരെ സഹായിക്കും'' ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്‍ പറഞ്ഞു.
ജിയോജിതിന്റെ സ്മാര്‍ട്‌ഫോളിയോസ് അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ് ഫോമിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ താല്‍പര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച വ്യത്യസ്ത ബാസ്‌കറ്റുകളില്‍ നിന്ന് ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. വിവിധ മേഖലകളില്‍ ഉള്‍പ്പെട്ട ഓഹരികളടങ്ങിയ 10 വ്യത്യസ്ത ഓഹരി ബാസ്‌കറ്റുകളാണ് നിലവില്‍ ജിയോജിത് വാഗ്ദാനം ചെയ്യുന്നത്.
''ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ അതീവ താല്‍പര്യമുള്ളവരാണ് ഇപ്പോഴത്തെ നിക്ഷേപകര്‍. ധാരാളം ചെറുപ്പക്കാര്‍ ഓഹരി ട്രേഡിംഗ് രംഗത്തുണ്ട്. തടസങ്ങളില്ലാത്ത നിര്‍വഹണം, സമയാസമയങ്ങളില്‍ ഓഹരി ബാസ്‌കറ്റുകളുടെ സന്തുലനത്തില്‍ മാറ്റം വരുത്താനും പുന:ക്രമീകരിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍, ഓഹരി കൈവശം വെയ്ക്കാനുള്ള കുറഞ്ഞ കാലാവധി ഇല്ലാത്തത്്, പേപ്പര്‍ വര്‍ക്കുകളുടെ ആവശ്യമില്ലാത്തത് തുടങ്ങിയ പ്രത്യേകതകള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് സ്മാര്‍ട്ട്‌ഫോളിയോസിനെ പുതിയ നിക്ഷേപകര്‍ക്കും ഓഹരി വിപണിയില്‍ പരിചയ സമ്പന്നര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു.'' ലോട്ടസ്ഡ്യൂ പ്രസ്റ്റീജിനെക്കുറിച്ചു ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ്ജ് പറഞ്ഞു.
2017 ജനുവരിയില്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് ആരംഭിച്ചത് മുതല്‍ വലിയ ആദായ നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. നിഫ്റ്റി സ്‌മോള്‍ക്യാപ് 50 ഇന്‍ഡെക്‌സ് 20.95 ശതമാനം നേട്ടമുമുണ്ടാക്കിയപ്പോള്‍ 52.66 ശതമാനം നേട്ടമാണ് ലോട്ടസ്ഡ്യൂ പ്രസ്റ്റീജ് ഉണ്ടാക്കിയത്. ഇതേ കാലയളവില്‍ ജനുവരി 31 വരെ നിഫ്റ്റി സ്‌മോള്‍ ക്യാപ് 50 ഇന്‍ഡെക്‌സ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.94 ശതമാനമാണ് . എന്നാല്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജിന്റെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 12.68 ശതമാനമാണ്. 2020 ലെ നാലാം പാദ ലാഭം 34.22 ശതമാനമാനവും. ലോട്ടസ്ഡ്യൂ പ്രസ്റ്റീജിലെ കുറഞ്ഞ നിക്ഷേപം 5 ലക്ഷം രൂപയാണ്. സ്മാര്‍ട്ട്‌ഫോളിയോസ് പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകന് നേരിട്ടു നിക്ഷേപിക്കുകയും ചെയ്യാം.
''ജിയോജിതുമായി കൈകോര്‍ക്കാനും നിര്‍മ്മിത ബുദ്ധിയും ബിഹേവിയറല്‍ ഫിനാന്‍സും ഉപയോഗിച്ചുള്ള സേവനം ലഭ്യമാക്കാനും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. നിക്ഷേപക സമൂഹത്തിനിടയില്‍ ജിയോജിതിനുള്ള വിശ്വാസ്യത പരിഗണിക്കുമ്പോള്‍ ലോട്ടസ്ഡ്യൂ പ്രസ്റ്റീജില്‍ നിക്ഷേപം നടത്താന്‍ അവരുടെ ഇടപാടുകാര്‍ തയ്യാറാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്'' ലോട്ടസ്ഡ്യൂ സിഇഒ അഭിഷേക് ബാനര്‍ജി പറഞ്ഞു.


Tags:    

Similar News