എംസിഎക്‌സില്‍ വില മെച്ചപ്പെടുത്തി സ്വര്‍ണം, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ദേശീയ തലത്തില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,770 രൂപ.

Update:2021-12-13 13:44 IST

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ ദേശീയ വിപണിയിലെ സ്വര്‍ണവില മെല്ലെ ഉയര്‍ച്ചയുടെ സൂചനകള്‍ പ്രകടമാക്കി. ഇന്നലെയും ഇന്നും എംസിഎക്‌സില്‍ സ്വര്‍ണവില 48000 എന്ന മെച്ചപ്പെട്ട നിരക്കിലേക്ക് മുന്നേറിയതായി കാണാം.

ഡിസംബര്‍ 13 ന് നേരിയ ഇടിവു പ്രകടമായെങ്കിലും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 47770 രൂപ നിലനിര്‍ത്തി. ഇന്നലത്തെ വില്‍പ്പന വിലയായ 47,780 രൂപയില്‍ നിന്ന് 10 രൂപയുടെ ഇടിവ് സൂചിപ്പിക്കുന്നു. അതേസമയം, ഇന്നലത്തെ വിലയില്‍ നിന്ന് മാറ്റമൊന്നുമില്ലാതെ ഒരു കിലോ വെള്ളിക്ക് 61,200 രൂപയായി തുടരുന്നു.
എംസിഎക്‌സില്‍ 2022 ഫെബ്രുവരി 4-ന് മെച്യുരിറ്റി എത്തുന്ന സ്വര്‍ണ ഫ്യൂച്ചറിന്റെ മൂല്യം 0.02 ശതമാനം ഉയര്‍ന്ന് 48,175 രൂപയിലും അടുത്ത വര്‍ഷം മാര്‍ച്ച് 4 ന് മെച്യുരിറ്റി എത്തുന്ന വെള്ളി ഫ്യൂച്ചറിന്റെ മൂല്യവും 0.28 ശതമാനം ഉയര്‍ന്ന് 61,325.00 രൂപയായി.
കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില
ഡല്‍ഹിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ മൂല്യം പരിശോധിച്ചാല്‍, 10 ഗ്രാമിന് 47,270 രൂപയാണ് വിപണി വില. മുംബൈയിലും ചെന്നൈയിലും ഇതേ തുക യഥാക്രമം 46,770 രൂപയ്ക്കും 45,400 രൂപയ്ക്കും നില്‍ക്കുന്നു. കൂടാതെ, കൊല്‍ക്കത്തയില്‍ 10 ഗ്രാം 22 കാരറ്റ് 47,270 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും എക്‌സ്‌ചേഞ്ച് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്നലത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നുണ്ടങ്കിലും കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പവന് 36080 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 4475 രൂപയില്‍ നിന്ന് 20 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4495 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം.
ഇക്കഴിഞ്ഞ വാരം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45100 രൂപയാണ്. 150 രൂപയുടെ വര്‍ധനവാണ് ഇന്നലെ പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്.
സ്വര്‍ണവിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വലിയ വ്യത്യാസമുണ്ടായി. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4510 രൂപയില്‍ എത്തിയത്.


Tags:    

Similar News