കേരളത്തിലെ ഈ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങാം ഇനി ഒറ്റ നിരക്കില്‍
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ജോയ്ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ ബാങ്ക് നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ നിരക്ക് ഉറപ്പാക്കും. ഇനി ഒറ്റ നിരക്കില്‍ കേരളത്തിലെ ഈ ജ്വല്ലറികളില്‍ നിന്നും സ്വര്‍ണം വാങ്ങാം.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, ജോയ്ആലുക്കാസ്, കല്യാണ്‍ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ ബാങ്ക് നിരക്കിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏകീകൃത സ്വര്‍ണ നിരക്ക് നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ ബാങ്ക് നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത സ്വര്‍ണ വില എന്ന ആശയം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.
അതാത് സംസ്ഥാനങ്ങളിലെ ഗോള്‍ഡ് അസോസിയേഷനുകള്‍ നിശ്ചയിക്കുന്ന നിരക്കിനെ ആശ്രയിച്ച് ഓരോ സംസ്ഥാനത്തിനും സ്വര്‍ണ വില വ്യത്യാസപ്പെടുന്നു. എന്നാല്‍ ഒരേ സംസ്ഥാനത്ത് ജ്വല്ലറികള്‍ പലപ്പോഴും വ്യത്യസ്ത സ്വര്‍ണ നിരക്കുകളാണ് ഈടാക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഭാരവാഹികളും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രധാന അംഗങ്ങളും തമ്മില്‍ നടത്തിയ യോഗത്തിലാണ് 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണത്തിന് ഏകീകൃത വില ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
രാജ്യത്ത് എല്ലായിടത്തും സ്വര്‍ണത്തിന്റെ വില്‍പന വില ഏകീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബാങ്ക് നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത സ്വര്‍ണ വില എന്ന ആശയം മുന്നോട്ട് വച്ചത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതതോടെ ബാങ്ക് നിരക്കുകളെ അടിസ്ഥാനമാക്കി രാജ്യത്തുടനീളം സ്വര്‍ണവില ഏകീകൃതമാകും. നിലവില്‍ ബാങ്ക് നിരക്കിനേക്കാള്‍ ഒരു ഗ്രാമിന് 150-300 രൂപയാണ് സ്വര്‍ണത്തിന് അധിക വില ഈടാക്കുന്നത്. നിലവില്‍ വ്യത്യസ്ത വിലയിലാണ് കേരളത്തില്‍ സ്വര്‍ണം വില്‍ക്കുന്നത്.
ഏകീകൃത സ്വര്‍ണ വില വരുന്നേതാടെ ഉപഭോക്താക്കള്‍ക്ക് ന്യായമായതും സുതാര്യവുമായ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങാനുള്ള അവസരം ലഭിക്കും.സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ബിസിനസില്‍ വില സുതാര്യത കൊണ്ടുവരുന്നതിനും സര്‍ക്കാരിന്റെ ഈ നടപടി സഹായകരമാകും.സ്വര്‍ണം, ജിഎസ്ടി, ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള മറ്റ് നികുതികള്‍ എന്നിവയുടെ ബാങ്ക് നിരക്കുകള്‍ ഇന്ത്യയിലുടനീളം സമാനമാണ്.