ജൂലൈയില്‍ ഐപിഒ മാമാങ്കമാണെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുന്നത്. 2,500 കോടി രൂപ സമാഹരിക്കുന്നതിനായി രണ്ട് കമ്പനികളാണ് ഈ ആഴ്ച തന്നെ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (ഐപിഒ) വിപണിയിലേക്ക് എത്തുന്നത്. ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഒന്ന്. 890-900 രൂപയായിരിക്കും ഇവരുടെ പ്രൈസ് ബാന്‍ഡ്. ജൂലൈ 7 നാണ് ആരംഭിക്കുക.
ജിആര്‍ ഇന്‍ഫ്രാപ്രോജക്ട്‌സ് ആണ് മറ്റൊരു കമ്പനി. 828 മുതല്‍ 837 വരെയായിരിക്കും പ്രൈസ് ബാന്‍ഡ്. ഈ രണ്ട് കമ്പനികളും ജൂലൈ ഏഴിന് പൊതു സബ്‌സ്‌ക്രിപ്ഷനായി തുറന്ന് ജൂലൈ ഒമ്പതിന് സമാപിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിംഗ് ജൂലൈ ആറിന് തുറക്കുമെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തിമാക്കുന്നു.
ഗ്‌ളെന്‍മാര്‍ക് ലൈഫ് സയന്‍സസ്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ശ്രീറാം പ്രോപ്പര്‍ട്ടീസ് തുടങ്ങിയവയാണ് ജൂലൈ മാസം ആദ്യ ആഴ്ചകളില്‍ തന്നെ ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന മറ്റ് കമ്പനികള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില്‍പ്പനയിലൂടെ വിവിധ കമ്പനികള്‍ സമാഹരിച്ച ആകെ തുക 27,417 കോടി രൂപയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക സമാഹരിക്കപ്പെടുന്നതെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine