ലിസ്റ്റിംഗ് നടത്തി ട്രൂകോളര്‍; അറിയാം ഈ 5 കാര്യങ്ങള്‍
116 മില്യണ്‍ ഡോളര്‍ സമാഹരണ ലക്ഷ്യത്തോടെയാണ് ഐപിഒ. നാസ്ഡാക്ക് സ്റ്റോക്ക്‌ഹോമിലാണ് കമ്പനി ഐപിഒ നടത്തിയിരിക്കുന്നത്. യിലൂടെ 116 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.
പ്രമുഖ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ട്രൂകോളര്‍ ഐപിഓ ആരംഭിച്ചു. നാസ്ഡാക്ക് സ്റ്റോക്ക്‌ഹോമിലാണ് കമ്പനി ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗിലൂടെ 116 ദശലക്ഷം ഡോളര്‍ (1 ബില്യണ്‍ സ്വീഡിഷ് ക്രോണ) സമാഹരിക്കാനൊരുങ്ങിയിട്ടുള്ളത്. ഇന്നലെ ആരംഭിച്ച ഐപിഒയില്‍ പുതിയ ഷെയറുകളുടെ ഇഷ്യുവും നിലവിലുള്ള ചില ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്നുള്ള ബി ഓഹരികളുടെ വില്‍പ്പനയ്ക്കുള്ള ഓഫറും ഉള്‍പ്പെടുന്നു.
സറിംഗ്ഹലം, അലന്‍ മാമേഡി എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ ആരംഭിച്ച കമ്പനിക്ക് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ ഉപയോക്തനിരയാണുള്ളതെന്നാണ് പറയപ്പെടുന്നത്. ആഗോള സാന്നിധ്യമുണ്ടെങ്കിലും വരുമാനത്തിന്റെ 69 ശതമാനവും ഇന്ത്യയില്‍ നിന്നുമാണ്. ഇതാ ട്രൂകോളറിന്റെ വളര്‍ച്ച സംബന്ധിച്ച് 5 കാര്യങ്ങള്‍.
1. 2021 ന്റെ രണ്ടാം പാദത്തില്‍ 175 രാജ്യങ്ങളിലായി 278 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കള്‍ (MAU) ഉണ്ടെന്ന് ട്രൂകോളര്‍ അവകാശപ്പെടുന്നു. 2020 അവസാനത്തോടെ സ്വീഡന്‍, ഇന്ത്യ, കെനിയ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങളിലായി ഏകദേശം 227 ജീവനക്കാര്‍ ഉണ്ട് കമ്പനിക്ക്.
2.സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, അറ്റോമിക്കോ, ക്ലീനര്‍ പെര്‍കിന്‍സ്, ഓപ്പണ്‍ ഓഷ്യന്‍ എന്നിവരാണ് കമ്പനിയുടെ പ്രധാന നിക്ഷേപകര്‍. 2013 ല്‍ സെക്വോയ ഇന്ത്യയാണ് ആദ്യമായി ട്രൂകോളറില്‍ നിക്ഷേപം നടത്തിയത്. നിലവില്‍ (2020 ഡിസംബര്‍ 31 വരെ) 19.9% ഓഹരിയുമായി കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയാണ് സെക്വോയ ഇന്ത്യ.
3. 2009 -ല്‍ മാമേഡിയും സറിംഗ്ഹലവും ചേര്‍ന്ന് സ്ഥാപിച്ച ട്രൂകോളര്‍, 2021 -ന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ 205 ദശലക്ഷം സജീവ ഉപയോക്താക്കളുള്ളതായി അവകാശപ്പെടുന്നു. കമ്പനി കണക്കുകളും ആപ്പ് ആനി ഡാറ്റയും ഉദ്ധരിച്ച്. വാട്ട്സ്ആപ്പിനും ഫെയ്സ്ബുക്കിനും പിന്നില്‍ പ്രതിമാസ സജീവ ഉപയോക്താക്കളുടെ രാജ്യത്തെ മൂന്നാമത്തെ വലിയ ആശയവിനിമയ പ്ലാറ്റ്ഫോമാണെന്ന് അവകാശപ്പെടുന്നു.
4. ട്രൂകോളര്‍ 2020 ല്‍ ഇന്ത്യയില്‍ നിന്നും 39.7 മില്യണ്‍ ഡോളറിന്റെ (341 ദശലക്ഷം സ്വീഡിഷ് ക്രോണ) വരുമാനം നേടി, 2019 ല്‍ 22.2 മില്യണ്‍ ഡോളറില്‍ (190 ദശലക്ഷം സ്വീഡിഷ് ക്രോണ) 79% വളര്‍ച്ച രേഖപ്പെടുത്തി. രാജ്യം ട്രൂകോളറിന്റെ മൊത്തം വരുമാനത്തിന്റെ 69% സംഭാവന ചെയ്യുന്നു.
5. ട്രൂകോളറിന്റെ മൊത്തം പ്രവര്‍ത്തന വരുമാനം 2020 ല്‍ 57.4 മില്യണ്‍ ഡോളറായി (492 മില്യണ്‍ സ്വീഡിഷ് ക്രോണ). 2019 ലെ 34.27 മില്യണ്‍ (294 ദശലക്ഷം സ്വീഡിഷ് ക്രോണ) എന്നതില്‍ നിന്ന് 67% വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2021 ന്റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തന വരുമാനം 49.51 മില്യണ്‍ ഡോളറിലെത്തി (425 ദശലക്ഷം സ്വീഡിഷ് ക്രോണ), 2020 ന്റെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 151 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്.