വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഐപിഒ സെപ്റ്റംബര്‍ ഒന്നിന്; വിലയും വിവരങ്ങളും അറിയാം

1895 കോടി രൂപ സമാഹരിക്കല്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐപിഒ സെപ്റ്റംബര്‍ മൂന്നിന് ക്ലോസ് ചെയ്യും.

Update: 2021-08-26 11:03 GMT

വിജയ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (IPO) സെപ്റ്റംബര്‍ 1 ബുധനാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറക്കും.

ഐപിഓയിലൂടെ 1895 രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
1 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 522-531 രൂപയായി പ്രൈസ് ബാന്‍ഡ് ആണ് നിശ്ചയിച്ചിട്ടുള്ളത്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 28 ഇക്വിറ്റി ഷെയറുകളും അതിനുശേഷം 28 ഓഹരികളുടെ ഗുണിതങ്ങളും വാങ്ങാം.
പ്രൊമോട്ടര്‍മാരും കമ്പനിയുടെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരും നല്‍കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) അടങ്ങുന്നതാകും ഈ ഇഷ്യു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രമോട്ടര്‍ എസ്. സുരേന്ദ്രനാഥ് റെഡ്ഡി ഓഎഫ്എസില്‍ 5,098,296 ഓഹരികള്‍ ഓഫ്ലോഡ് ചെയ്യും.
കാരക്കോറം (29,487,290 ഇക്വിറ്റി ഷെയറുകള്‍), കേദാര ക്യാപിറ്റല്‍ AIF 1 (1,102,478 ഇക്വിറ്റി ഷെയറുകള്‍) ഉള്‍പ്പെടെ കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരും ഓഹരി വില്‍പനയില്‍ പങ്കെടുക്കും.
നെറ്റ് ഇഷ്യുവിന്റെ 50 ശതമാനം ഭാഗവുംക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന്് (QIB ) സംവരണം ചെയ്തിട്ടുണ്ട്. അതേസമയം 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും (NII) അനുവദിക്കും.
ചെറുകിട നിക്ഷേപകര്‍ക്ക് ഇഷ്യു വലുപ്പത്തിന്റെ 35 ശതമാനം മാറ്റിവച്ചിട്ടുള്ളതായാണ് കമ്പനി അറിയിപ്പ്. സബ്‌സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച അവസാനിക്കും.
2021 ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 81 ഡയഗ്‌നോസ്റ്റിക് സെന്ററുകളും 11 റഫറന്‍സ് ലബോറട്ടറികളും ഉണ്ട് വിജയ ഡയഗ്നോസ്റ്റിക്‌സിന്.


Tags:    

Similar News