Markets

ഇപ്പോള്‍ എവിടെ നിക്ഷേപിക്കണം? നിക്ഷേപകര്‍ക്കായിതാ, വാറന്‍ ബഫറ്റിന്റെ കത്ത്

വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ നിക്ഷേപകര്‍ എങ്ങനെ ശരിയായ ദിശയില്‍ സഞ്ചരിക്കണം, വാറന്‍ ബഫറ്റ് പറയുന്നത് കാണാം.

Dhanam News Desk

അനിശ്ചിതത്വത്തിന്റെ സമയമാണിത്. ഉയര്‍ന്ന പണപ്പെരുപ്പം, ഭൗമ രാഷ്ട്രീയ പിരിമുറുക്കം, പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍, നയമാറ്റങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ശരിയായ ഓഹരിയില്‍ നിക്ഷേപിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. വെല്ലുവിളികളുടെ ഇക്കാലത്ത് എവിടെ നിക്ഷേപിക്കും?

നിക്ഷേപക ഗുരു വാറന്‍ ബഫെയുടെ ഓഹരി നിക്ഷേപകര്‍ക്കുള്ള കത്തുകള്‍ വിലയേറിയ നിര്‍ദ്ദേശങ്ങളായി ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ കാണുന്നു. നിങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, ഒരു കത്തില്‍ നിന്നുള്ള ലളിതമായ ചില നിര്‍ദ്ദേശങ്ങളിതാ...

  • നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ബിസിനസില്‍ നിക്ഷേപിക്കുക
  • ഇതിന് അനുകൂല ദീര്‍ഘകാല സാധ്യതകള്‍ ഉണ്ടായിരിക്കണം
  • സമര്‍ത്ഥരും സത്യസന്ധരുമായ ആളുകളാവണം കമ്പനികള്‍ നടത്തുന്നത്
  • വളരെ ആകര്‍ഷകമായ വിലയില്‍ ഓഹരി ലഭ്യമാകണം. അതിനായി ക്ഷമയുണ്ടാകണം
  • ഇത് രണ്ട് പ്രധാന ആവശ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിസിനസിനെയും പ്രമോട്ടര്‍മാരെയും കുറിച്ചുള്ള പഠനം, ക്ഷമ വളര്‍ത്തിയെടുക്കല്‍.
  • ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT