ചരിത്രത്തിലാദ്യമായി വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ കടന്ന് വിപ്രോ
ഇതോടെ വിപ്രോ രാജ്യത്തെ മൂല്യമേറിയ മൂന്നാമത്തെ കമ്പനിയായി.
ഇതാദ്യമായി വിപ്രോ മൂന്നുലക്ഷം കോടി രൂപ വിപണിമൂല്യം മറികടന്നു. ഇതോടെ രാജ്യത്തെ മൂന്നാമത്തെ ഏടി കമ്പനിയാണ് ഈ നേട്ടംകൈവരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും ആണ് ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് ഐടി കമ്പനികളാണ്. സെന്‍സെക്‌സ് 0.6 ശതമാനം ഉയര്‍ന്ന് 52,169 പോയിന്റിലെത്തിയപ്പോള്‍ വിപ്രോ സ്‌റ്റോക്കുകളും 550 രൂപ മൂല്യത്തിലേക്ക് കുതിച്ചു. ഇതോടെ കമ്പനിയായി മൂല്യവും 3 ലക്ഷം കോടി ഉയര്‍രുകയും ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയര്‍ന്നതോടെയാണ് വിപണി മൂല്യം 3.01 ലക്ഷം കോടി രൂപയായത്.
ഈ വര്‍ഷം ഇതുവരെ വിപ്രോ 41% നേട്ടമാണ് കൈവരിച്ചത്. 2020 ജൂണ്‍ മുതല്‍ 164% ഉയരുകയും ചെയ്തു. തിയറി ഡെലാപോര്‍ട്ട് കമ്പനിയുടെ സിഇഒയും എംഡിയുമായി ചേര്‍ന്നതിനുശേഷമാണ് വിപ്രോയുടെ ഓഹരികളും ഉയര്‍ന്നത്. ജര്‍മന്‍ റീറ്റെയിലര്‍ മെട്രോയില്‍ നിന്ന് എക്കാലത്തെയും വലിയ ഡീല്‍ നേടാനായ കമ്പനി, 7.1 ബില്യണ്‍ ഡോളറിന്റെ ശക്തമായ ഡീലുകളും കരസ്ഥമാക്കിയിരുന്നു പിന്നീട്. നാലാം പാദത്തില്‍ ക്ലൗഡ്, ഉപഭോക്തൃ അനുഭവം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലെ മുന്നേറ്റം കമ്പനിക്ക് ഏറെ പ്രയോജനം ചെയ്തു.
വിപ്രോയെ കൂടാതെ ഇന്ത്യയിലെ 13 ലിസ്റ്റഡ് കമ്പനികളാണ് 3 കോടി ക്ലബ്ബിലുള്ളത്. ഇതില്‍ 14.05 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസിന്റെ മൂല്യം 11.58 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന്റേത് 8.33 ലക്ഷം കോടിയുമാണ്. ഈ കമ്പനികള്‍ക്കാണ് രണ്ടുംമൂന്നും സ്ഥാനം.