വിപ്രോയുടെ വരുമാനം ഉയര്‍ന്നു, പക്ഷെ അറ്റാദായത്തില്‍ 9.27 % ഇടിവ്

22,540 കോടി രൂപയുടെ വരുമാനം ആണ് വിപ്രോ നേടിയത്‌

Update:2022-10-12 17:04 IST

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) വിപ്രോയുടെ (Wipro Limited) അറ്റാദായം (Net Profit) 9.27 ശതമാനം ഇടിഞ്ഞു. 2,659 കോടി രൂപയാണ് വിപ്രോയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,930.7 കോടി രൂപയായിരുന്നു.

അതേ സമയം ഒന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 3.72 ശതമാനം ഉയര്‍ന്നു. 2,563.6 കോടി രൂപയായിരുന്നു ഒന്നാം പാദത്തിലെ അറ്റാദായം. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ വിപ്രോയുടെ വരുമാനം 14.6 ശതമാനം ഉയര്‍ന്ന് 22,540 കോടിയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 19,667 കോടി രൂപയായിരുന്നു വരുമാനം. വിപ്രോയുടെ ഓര്‍ഡര്‍ ബുക്കിംഗ് രണ്ടാം പാദത്തില്‍ വര്‍ധിച്ചത് 23.8 ശതമാനം ആണ്.

Also Read: ബിസിനസ് മേഖല വിപുലീകരിക്കാന്‍ വിപ്രോ; ലക്ഷ്യം പാക്കേജ്ഡ് ഫൂഡ് വിപണി

ഇന്ന് 1.03 ശതമാനം അഥവാ 4.15 രൂപ ഉയര്‍ന്ന് 408.55 രൂപയിലാണ് വിപ്രോ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 2022 തുടങ്ങിയ ശേഷം വിപ്രോയുടെ ഓഹരികള്‍ 43 ശതമാനത്തോളം ആണ് ഇടിഞ്ഞത്.

Tags:    

Similar News