'ചടുലതയാകണം നമ്മുടെ മുഖമുദ്ര'; വിജയ പാഠങ്ങള്‍ പങ്കുവച്ച് അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തില്‍

യുവ ബിസിനസ് സാരഥികളുടെ വിജയ കഥകളും അനുഭവപാഠങ്ങളും വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയില്‍ ഇന്ന് M.O.D സിഗ്നേച്ചര്‍ ജൂവല്‍റി സിഇഒ, അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തില്‍.

Update: 2021-09-11 08:12 GMT

മാറ്റങ്ങളുടെ ഈ കാലത്ത്, പ്രതിസന്ധികളെ അതിജീവിച്ച് സാങ്കേതിക മികവോടെ മുന്നേറാന്‍ കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രാവര്‍ത്തികമാക്കുന്ന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. അതിനാല്‍ തന്നെ സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകളും അനുഭവപാഠങ്ങളും വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പര തന്നെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള യുവ സംരംഭകരുടെ അനുഭവ കഥകള്‍ വായിക്കാം. ഇന്ന് തന്റെ അനുഭവപാഠങ്ങള്‍ പങ്കുവച്ച് M.O.D സിഗ്നേച്ചര്‍ ജൂവല്‍റി,സിഇഒ അക്ഷയ് സെബാസ്റ്റ്യന്‍ മറ്റത്തില്‍.


സംരംഭത്തെക്കുറിച്ച്:

  • അഞ്ച് തലമുറകളായി ജൂവല്‍റി ബിസിനസ് രംഗത്തുള്ള മറ്റത്തില്‍ കുടുംബത്തില്‍ നിന്നുള്ള ഡിസൈനര്‍ ജൂവല്‍റി സംരംഭം.
  • കാല്‍നൂറ്റാണ്ടിലേറെ കാലമായി ജൂവല്‍റി ഡിസൈനിംഗ് രംഗത്തുള്ള പ്രശസ്ത ജൂവല്‍റി ഡിസൈനര്‍ ആശ സെബാസ്റ്റ്യന്‍ മറ്റത്തിലിന്റെ കൈമുദ്ര പതിഞ്ഞ ഹാന്‍ഡ്ക്രാഫ്റ്റഡ് ജൂവല്‍റികള്‍ അങ്ങേയറ്റം കസ്റ്റമൈസ്ഡായി നല്‍കുന്നു

നേട്ടം:

എന്റെ അമ്മ, ആശ സെബാസ്റ്റ്യന്‍ മറ്റത്തിലിന്റെ ഹോബിയും പിന്നീട് പാഷനുമായി മാറിയ ജൂവല്‍റി ഡിനൈസിംഗിനെ ഒരു ബിസിനസാക്കി രൂപാന്തരപ്പെടുത്തി. അത് സാധ്യമായത് നേട്ടമാണ്. കുടുംബ ബിസിനസായിരുന്ന പരമ്പരാഗത ജൂവല്‍റി റീറ്റെയ്ല്‍ ഫോര്‍മാറ്റിനെ ഡിസൈനര്‍ ജൂവല്‍റി ബൂട്ടീക്കാക്കി മാറ്റി. അങ്ങനെ കേരളത്തിലെ ഡിസൈനര്‍ ജൂവല്‍റി വിപ്ലവത്തിന് തന്നെ തുടക്കമിടാന്‍ സാധിച്ചു. കേരളത്തില്‍ ന്നൊരു 'അുെശൃമശേീിമഹ ആൃമിറ' സൃഷ്ടിക്കാന്‍ സാധിച്ചു.

വെല്ലുവിളികളെ നേരിട്ടത്:

ഓരോ ദിവസവും ഓരോ പുതിയ വെല്ലുവിളികളാണ്. കോവിഡ് വ്യാപനം നാം പ്രതീക്ഷിരുന്നതല്ലല്ലോ. അങ്ങേയറ്റം ഡൈനാമിക്കായൊരു ബിസിനസ് മോഡല്‍ രൂപീകരിക്കുക എന്നതാണ് ഇക്കാലത്ത് മുന്നോട്ട് പോകാന്‍ ചെയ്യേണ്ട കാര്യം. ചടുലമായ പ്രവര്‍ത്തനശൈലിയിലൂടെയാണ് വെല്ലുവിളികളെ മറികടക്കുന്നത്.

വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:

അങ്ങേയറ്റം ഉപഭോക്തൃകേന്ദ്രീകൃതമാകണം എല്ലാ ബിസിനസുകളും. ഉപഭോക്താവാണ് എന്നും ശരി എന്നത് തന്നെയാണ് ആപ്തവാക്യം. എല്ലാ ദിനവും ഓരോ പുതിയ ദിനമാണ്. പുതിയ വെല്ലുവിളികള്‍, പുതിയ അവസരങ്ങള്‍. ഇവയോടെല്ലാം അങ്ങേയറ്റം പൊരുത്തപ്പെടാനുള്ള കഴിവ് നമുക്ക് വേണം. കസ്റ്റമറെ അറിഞ്ഞ്, അവര്‍ക്കു വേണ്ടി മാത്രമായി വേണം എന്തും ചെയ്യാന്‍.

തുടരും....

Tags:    

Similar News