വിജയിക്കാം! കോവിഡ് ബിസിനസില്‍ വരുത്തിയ ഈ 5 മാറ്റങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍

Update:2020-08-23 15:24 IST

പലപ്പോഴും ഒരൊഴുക്കിൽ ബിസിനസ് നടന്ന് പോകുന്നുണ്ടാകും.എന്നാൽ നമ്മുടെ വാഹനം സർവീസ് ചെയ്യുന്ന പോലെയോ, സ്വന്തം ഹെൽത്ത് ചെക്ക് നടത്തുന്ന പോലെയോ, ബിസിനസിൻ്റെ ആരോഗ്യം ശ്രദ്ധിക്കാറുണ്ടാകില്ല എന്നതാണ് സത്യം. പക്ഷെ കൊറോണ കാലത്ത്, ശ്രദ്ധയോടെ നമ്മുടെ ആരോഗ്യവും ബിസിനസിൻ്റെ ആരോഗ്യവും പരിരക്ഷിക്കാം. കോടികളുടെ സാമ്പത്തികനഷ്ടങ്ങളുടെ കണക്കുകൾ പുറത്തു വന്നു കൊണ്ടേയിരിക്കുന്നതിനാൽ തന്നെ മുൻകരുതൽ എടുത്തേ പറ്റൂ...താഴെ പറയുന്ന 5 മേഖലകൾക്ക് പ്രത്യേക ഊന്നൽ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം കൊറോണ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള വിഭാഗങ്ങളാണിവ:

  • Financial Management
  • Marketing Strategies
  • Operations Streamlining
  • Resource Utilisation
  • Digital Platforms

ഫിനാന്‍സ്

കമ്പനിയുടെ വരവുചെലവുകൾ കൃത്യമായി പ്രൊജക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്ലാൻ തയ്യാറാക്കണം. ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വേഗതക്ക് കോട്ടം തട്ടാത്ത രീതിയിലാകണം ഇത് ചെയ്യേണ്ടത്. വലിയ എക്സ്പാൻഷനുകൾ പ്ലാൻ ചെയ്യാതിരിക്കുന്നതാകും ഉചിതം. ഗവൺമെൻ്റ് പോളിസികൾ, ഫോറിൻ പോളിസികൾ, വ്യാപാര കരാറുകൾ എന്നിവയിലൊക്കെ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ ഇതിന് വിലങ്ങുതടിയായേക്കാം. ഉള്ള കസ്റ്റമേഴ്സുമായുള്ള നല്ല ബന്ധങ്ങൾ നിലനിർത്താൻ ഇപ്പോഴേ പദ്ധതികൾ തയ്യാറാക്കുക.

മാര്‍ക്കറ്റിംഗ്

ഇനി മാർക്കറ്റിങ്ങ് മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം. പുതിയ ചാനലുകൾ, ടൈ അപ്പുകൾ, സാങ്കേതിക വിദ്യ എന്നിവയുടെ സഹായം ആവശ്യമായി വരും. യാഥാസ്ഥിതികമായ രീതികളിൽ നിന്ന്,  below the line marketing ലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണ് വരുന്നത്. മാർക്കറ്റിങ്ങിനായി ചെലവാക്കുന്ന പണത്തിൻ്റെ ROl വ്യക്തമായി കണക്കാക്കാൻ സാധിക്കുകയും വേണം. ഇതിനായി നല്ല CRMകൾ ഉപയോഗിക്കണം. കേരളത്തിലെ ചെറുകിട സംരംഭകർ ഇപ്പോഴും ഇത്തരം റിലേഷൻ മാനേജ്മെൻ്റ് സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതിൽ വളരെ പിന്നിലാണ്.

ഓപ്പറേഷൻസ്

കമ്പനികൾ ശരിയായ സ്ട്രക്ച്ചറും സിസ്റ്റവും ഉണ്ടാക്കിയെടുത്താൽ ഏത് പ്രതിസന്ധി ഘട്ടത്തിലും കാര്യങ്ങൾ മുന്നോട്ടു പോകും. ഓരോരുത്തരുടേയും ജോലികൾ ഒന്നുകൂടി വ്യക്തത വരുത്തുക, sop ഉണ്ടാക്കുക എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചെയ്യാം. മാത്രമല്ല അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ടാർഗറ്റുകളും സ്ട്രാറ്റജികളും സെറ്റ് ചെയ്ത് വെക്കുകയുമാകാം. സ്റ്റോക്ക് മാനേജ് ചെയ്യാൻ വ്യക്തമായ രീതികൾ, ഷോപ്പ് മൂവ്മെൻ്റ്, സെയിൽസ് വെലോസിറ്റി എന്നിവ അറിയാനുള്ള സംവിധാനങ്ങൾ അങ്ങനെ പലതും ഇനി പ്രൊഫഷണലാക്കേണ്ടി വരും.

റിസോഴ്സ് യൂട്ടിലൈസേഷൻ

ഒന്നോ, രണ്ടോ മാസം സ്റ്റാഫിനെ എങ്ങനെ കൂടെ നിർത്തും എന്ന പ്രശ്നം പലർക്കുമുണ്ട്. പക്ഷെ അത് ഒരു സംരംഭകൻ്റെ ഉത്തരവാദിത്തമാണ്. ശരിയായ ഒരു ലീഡർ ഈ കൊറോണ ലോക്ക് ഡൗൺ പിരിയഡിൽ തൻ്റെ ടീമിൻ്റെ കഴിവ് അളക്കുന്നതിലും, വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കൊടുക്കണം. ലോക്ക് ഡൗണ് കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നത് പൂർണമായി സജ്ജമായ ടീമാകണം. റോ മെറ്റീരിയൽ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ പ്ലാനുകൾ ഉണ്ടാക്കി സപ്ലയറുടെ അടുത്ത് ലോങ്ങ് ടേം ബന്ധങ്ങളേയും സാധ്യതകളേയും കുറിച്ച് സംസാരിച്ച് നന്നായി നെഗോഷ്യേഷൻ ചെയ്യാൻ സാധിക്കും.

ഡിജിറ്റൽ യുഗം

കൊറോണ ആയതിനാൽ തന്നെ കൂട്ടംകൂടലും മീറ്റിങ്ങുകളുമെല്ലാം വളരെയധികം കുറക്കേണ്ടി വരും. വെബിനാറുകൾ, വാട്സാപ്പ് കോളുകൾ, മറ്റ് സോഫ്റ്റ് വെയറുകൾ എന്നിവ ഉപയോഗിച്ചു ശീലമാകാനുള്ള ഒരു അവസരമായി ഇതിനെ കാണുക. മാത്രമല്ല, ഡിജിറ്റൽ മാർക്കറ്റിങ്ങിൻ്റെ സാധ്യതകളും പരമാവധി ഉപയോഗിക്കാത ശ്രദ്ധിക്കുക.കാരണം ഇതിൽ പലതും ഇനി സ്ഥിരമായി ഉപയോഗിക്കേണ്ടി വരും.

ഡിജിറ്റൽ രീതികൾ ഉപയോഗിച്ച് അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാം. മാത്രമല്ല, ഇ-കോമേഴ്സിൻ്റെ സാധ്യതകൾ ഒരുപാട് വർദ്ധിക്കുകയും ചെയ്യും. കസ്റ്റമർ ബിഹേവിയർ, സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ, ഗവർമെൻ്റ് നയങ്ങൾ ഇതൊക്കെ ബിസിനസ് രീതികളെ ബാധിച്ചേക്കാം. പക്ഷെ ദീർഘമായ കാഴ്ചപ്പാടും, ദൃഢനിശ്ചയവുമുണ്ടെങ്കിൽ ഈ പ്രശ്നത്തേയും നാം അതിജീവിക്കുമെന്നുറപ്പ്!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News