ചെറുകിട സംരംഭകര്‍ക്ക് മികച്ച രീതിയില്‍ ബ്രാന്‍ഡിംഗ് നടത്താന്‍ 5 വഴികള്‍

ഉപഭോക്താക്കളുടെ മനസ്സില്‍ പതിയുന്ന ബ്രാന്‍ഡിംഗ് രീതി തെരഞ്ഞെടുക്കുന്നതെങ്ങനെ?

Update: 2022-06-03 05:24 GMT

ഉപഭോക്താക്കൾക്ക്  നിങ്ങളുടെ കമ്പനി നല്‍കുന്ന ഉറപ്പാണ് നിങ്ങളുടെ പരസ്യമുള്‍പ്പെടെയുള്ള ബ്രാന്‍ഡിംഗ്. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് എന്ത് നല്‍കും. സമാനമായ മറ്റുള്ളവയില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു. എന്നിവയെല്ലാം ബ്രാന്‍ഡ് പറയും. നിങ്ങളുടെ ലോഗോയേക്കാള്‍ ആഴത്തില്‍ ബ്രാന്‍ഡുകള്‍ പോകണം. പാക്കേജിംഗ് മുതല്‍ ഇടപാടുകാരുമായുള്ള ഫോണ്‍ സംഭാഷണം വരെയുള്ള എല്ലാം ബ്രാന്‍ഡിംഗില്‍ ഉള്‍പ്പെടും. അതിനുള്ള അഞ്ച് വഴികള്‍ കാണാം.

1. നിങ്ങളുടെ ഉറപ്പ് നല്‍കുന്നതെന്താണ്? അല്ലെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ മിഷന്‍ സ്റ്റേറ്റ്മെന്റ് എന്താണ്? എന്ത് മൂല്യമാണ് നിങ്ങളുടെ ബ്രാന്‍ഡ് നല്‍കുന്നത്. അത് വ്യക്തമായി കണ്ടെത്തി ഒരു പേപ്പറില്‍ കുറിച്ചുവയ്ക്കുക. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ ഊന്നി മുന്നോട്ടുപോകാം.

2. ബ്രാന്‍ഡിന്റെ വ്യക്തിത്വം നിര്‍വചിക്കുകയാണ് അടുത്ത പടി. നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് ഇടപാടുകാരന്‍ ചിന്തിക്കുമ്പോള്‍ എന്തായിരിക്കണം അവരുടെ ഉള്ളില്‍ വരേണ്ടതെന്നാണ് ഇതിലൂടെ വ്യക്തമാക്കേണ്ടത്. നിങ്ങളുടെ ബ്രാന്‍ഡ് ഒരു വ്യക്തിയാണെന്ന് കരുതുക. ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ തീരുമാനിക്കും പോലെ ബ്രാന്‍ഡിനെയും രൂപകല്‍പ്പന ചെയ്യുക.

3. വ്യത്യസ്തത കണ്ടെത്തി അതിനെ ഉയര്‍ത്തി കാണിക്കുക. വിപണിയില്‍ സമാന സ്വഭാവമുള്ള ഒരുപാട് ഉല്‍പ്പന്നങ്ങള്‍ കാണും. നിങ്ങളുടെ എതിരാളികളുടെ ഉല്‍പ്പന്നങ്ങളെ പഠിച്ച് നിങ്ങളുടെ ബ്രാന്‍ഡിന്റെ വ്യത്യസ്തത വ്യക്തമായി പറയുക.

4. നല്ലൊരു പേരും ലോഗോയും ടാഗ്ലൈനും കണ്ടെത്തുക. ഇത് മാത്രമല്ല നിങ്ങളുടെ ബ്രാന്‍ഡ്. പക്ഷേ നിങ്ങളുടെ ബ്രാന്‍ഡിനെ സവിശേഷമായി നിലനിര്‍ത്താന്‍ ഇത് വേണം.

5. ചെയ്യുന്നതെന്തും ബ്രാന്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാകണം. പാക്കേജിംഗ് മുതല്‍ ജീവനക്കാരും സപ്ലയര്‍മാരുമായുള്ള ഇടപെടല്‍ പോലും അതുപോലെ ആകണം.

Tags:    

Similar News