ടിസിഎസ് സാരഥി രാജേഷ് ഗോപിനാഥന്റെ വേതനം എത്രയാണെന്നോ
ടിസിഎസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആ കണക്കുള്ളത്
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജേഷ് ഗോപിനാഥന്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വേതനയിനത്തില്‍ കൈപ്പറ്റിയത് 20.36 കോടി രൂപ. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 13.3 കോടി രൂപയായിരുന്നു മൊത്തം വേതനം.
ടിസിഎസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജേഷ് ഗോപിനാഥന് സാലറിയായി 1.27 കോടി രൂപയാണ് ലഭിച്ചത്. 2.09 കോടി രൂപ മറ്റ് ബെനഫിറ്റുകളായും അലവന്‍സുകളായും ലഭിച്ചു. 17 കോടി രൂപ കമ്മീഷനായും ലഭിച്ചിട്ടുണ്ട്.
ടിസിഎസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍. ഗണപതി സുബ്രഹ്മണ്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 16.1 കോടി രൂപ വേതനയിനത്തില്‍ നേടി.