നിങ്ങളുടെ പരസ്യം സ്‌കിപ്പ് ചെയ്യാതെ ആളുകള്‍ കാണണോ? ഇതാ അതിനുള്ള വഴി

പരസ്യമാണെന്നറിയാതെ പരസ്യം അവതരിപ്പിക്കുന്ന രീതിയെ പരിചയപ്പെടാം

Update:2022-07-17 12:30 IST

പരസ്യം കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. ശരിയല്ലേ? പരസ്യങ്ങള്‍ എന്നും നമ്മുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ്. അതിനാല്‍ തന്നെയാണ് പണ്ടുമുതല്‍ക്കേ ആളുകള്‍ ടെലിവിഷനില്‍ പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റുന്നതും, യൂട്യൂബില്‍ പരസ്യങ്ങള്‍ വരുമ്പോള്‍ സ്‌കിപ്പ് ബട്ടണ്‍ അമര്‍ത്തുന്നതും. അതിനുകാരണം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് വിഭിന്നമായി ഒരു വിഷയം പ്രത്യക്ഷപെടുന്നതിനാലാണത്. ഇത്തരം പരസ്യരീതികളായിരുന്നു വര്‍ഷങ്ങളായി നമ്മള്‍ കണ്ടുവരുന്നത്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി നമ്മള്‍ കാണുന്ന കാര്യങ്ങളുമായി ഇഴുകിച്ചേരുന്ന തരത്തില്‍ പരസ്യമാണെന്ന് അറിയാതെ പരസ്യം അവതരിപ്പിക്കുന്ന രീതിയാണ് നേറ്റീവ് അഡ്വര്‍ടൈസ്‌മെന്റ്.

പണ്ടു മുതല്‍ക്കേ ഉപയോഗിച്ചുവരുന്ന ഒരു പരസ്യ രീതിയാണ് ഡിസ്‌പ്ലേ പരസ്യങ്ങള്‍ അഥവാ ബാനര്‍ പരസ്യങ്ങള്‍. ബ്രാന്‍ഡ് വളര്‍ത്താന്‍, നിര്‍ദിഷ്ട ഉല്‍പ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യാന്‍, വെബ്‌സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനെല്ലാമാണ് ഇത്തരം ഡിസ്‌പ്ലേ പരസ്യങ്ങള്‍ ഉപയോഗിച്ചുവന്നത്. എന്നാല്‍ തിരയുന്ന വിഷയങ്ങളില്‍നിന്നും വേറിട്ടു നില്‍കുന്നതുകൊണ്ടുതന്നെ ആളുകള്‍ പൊതുവെ ഇതിനെ അവഗണിക്കാറാണ് പതിവ്. അതിനാല്‍ത്തന്നെ ഇത്തരം പരസ്യങ്ങളുടെ CTR (Clickthrough rate) 0.1% ആണ്. ഇത്തരം പരസ്യരീതികളുടെ ലക്ഷ്യം Hard sales ആണ്. അതായത് ആളുകള്‍ക്ക് അധികം ചിന്തിക്കാന്‍ സമയം നല്‍കാതെ ഒരു urgency സൃഷടിച്ച് ഉത്പന്നം വില്‍ക്കുക. ഇത് ബ്രാന്‍ഡിനെ ആളുകളുടെ ശ്രദ്ധയില്‍പെടുത്താനും പ്രചാരണങ്ങള്‍ക്കും അഭികാമ്യമായ രീതിയാണ്.

എന്നാല്‍ നേറ്റീവ് പരസ്യരീതിയില്‍ വെബ്‌സൈറ്റ് സന്ദര്‍ശകര്‍ക്ക് പരസ്യമാണെന്ന് തോന്നിക്കാത്ത രീതിയില്‍ പരസ്യത്തെ അവതരിപ്പിക്കുന്നു. അതായത് സന്ദര്‍ശകര്‍ കാണാന്‍ ഉദ്ദേശിക്കുന്ന വിഷയവുമായി ബന്ധമുള്ള പരസ്യങ്ങള്‍ അത് പരസ്യമാണെന്ന് സന്ദര്‍ശകര്‍ മനസിലാക്കാതെ വീക്ഷിക്കുന്നു. അതായത് വെബ്‌സൈറ്റിലെ വിഷയത്തിന്റെ ഭാഗമായി അത് അവതരിപ്പിക്കുന്നു. ഇത്തരം പരസ്യങ്ങളെ സന്ദര്‍ശകര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ടുതന്നെ ഇതിന്റെ CTR (Clickthrough rate ) 0.3% ആണ്. Soft sales ആണ് ഇത്തരം പരസ്യങ്ങളുടെ ലക്ഷ്യം. അതായത് ആളുകള്‍ക്ക് ചിന്തിക്കാന്‍ സമയം നല്‍കി അവരുമായി ദീര്‍ഘകാലബന്ധം സ്ഥാപിച്ച് വില്‍പ്പനയിലേക്ക് നയിക്കുന്ന രീതി.
പലതരം നേറ്റീവ് പരസ്യരീതികള്‍:
In-feed ads : വെബ്‌സൈറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ആളുകള്‍ക്ക് അറിവ് നല്‍കുന്ന രീതിയില്‍ വിഷയം നല്‍കുന്ന രീതിയാണിത്. Sponsored content എന്ന തലക്കെട്ടോടുകൂടിയായിരിക്കും ഇവ പ്രത്യക്ഷപ്പെടുക.
Content recommendation ads : ഒരു വിഷയത്തെക്കുറിച്ച് ഒരു വെബ്‌സൈറ്റില്‍ പരതുമ്പോള്‍ അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളുടെ suggestions പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും താല്‍പ്പര്യം കൊണ്ട് അത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യാറുമുണ്ട്. ഇത്തരം പരസ്യങ്ങളാണ് Content recommendation ads .
Search and promoted listing ads : ഗൂഗിളില്‍ ഒരു വിഷയത്തെക്കുറിച്ച് പരതുമ്പോള്‍ ആ വിഷയവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ Ad എന്ന തലകെട്ടില്‍ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരം പരസ്യങ്ങളാണ് Search and promoted listing ads

ഇത്തരം പരസ്യങ്ങളുടെ കാതല്‍ അതിന്റെ ഉള്ളടക്കം തന്നെയാണ്. ഏറ്റവും മികച്ച ഉള്ളടക്കം ആണെങ്കില്‍ ആളുകള്‍ കൂടുതല്‍ സമയം സൈറ്റില്‍ സമയം ചിലവഴിക്കുകയും അതുവഴി വില്‍പ്പനയിലേക്ക് നയിക്കാനും കഴിയും.
Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Tags:    

Similar News