നിങ്ങളുടെ ബിസിനസിന്റെ ലക്ഷ്യമെന്താണ്?
നിങ്ങളുടെ ബിസിനസ് എന്തിനാണ് നിലനില്‍ക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമേകുന്ന വിഷന്‍ സ്‌റ്റേറ്റ്‌മെന്റില്‍ സുപ്രധാനമായ ഈ കാര്യമുണ്ടോ?
നമുക്കൊരു യാത്ര പോകണമെങ്കില്‍ ആദ്യം തീരുമാനിക്കുന്നത് ഏതു വാഹനത്തില്‍ പോകണം എന്നാണോ? അതോ എങ്ങോട്ട് പോകണം എന്നാണോ? നമുക്ക് ചെന്നെത്തേണ്ട സ്ഥലം ആദ്യം തന്നെ നിശ്ചയിച്ചാല്‍ അതിന് ഉചിതമായ വാഹനം തെരഞ്ഞെടുക്കാം, യാത്രക്ക് അനുയോജ്യമായ വഴിയും തെരഞ്ഞെടുക്കാം മാത്രമല്ല യാത്രക്ക് ആവശ്യമായ ചെലവും കണക്കുകൂട്ടാം. ഇതുപോലെ തന്നെയാണ് ബിസിനസ്സ് ചെയ്യേണ്ടതും. ദീഘകാല ലക്ഷ്യം ഒന്നും ഇല്ലാതെ നിലവില്‍ മാര്‍ക്കറ്റില്‍ ഡിമാന്റുള്ള ഉല്‍പ്പന്നം വിറ്റ് കാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ ഭാവിയില്‍ പ്രതിസന്ധി നേരിടാനുള്ള സാധ്യത ഏറെയാണ്. കാരണം പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാത്രം ബിസിനസ്സ് ചെയ്യുമ്പോള്‍ അവിടെ പണത്തിലേക്ക് മാത്രം ശ്രദ്ധചെല്ലുകയും സ്ഥാപനത്തിന്റെ വളര്‍ച്ചയെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു. അതായത് ബിസിനസ്സിന്റെ യഥാര്‍ത്ഥവളര്‍ച്ച എന്നത ്എത്രലാഭം കിട്ടി എന്നതിലല്ല ആളുകളുടെ മനസ്സില്‍ നമ്മുടെ ബിസിനസ്സിന്റെ സ്ഥാനമെന്താണ് എന്നതിലാണ്. ലാഭം എന്നത് ബൈപ്രോഡക്റ്റാണ്. ഇന്ന് ലോകത്തില്‍ വിജയിച്ചിട്ടുള്ള ഏതൊരു സ്ഥാപനത്തെ എടുത്തു പരിശോധിച്ചാലും അവര്‍ പണത്തെ ലക്ഷ്യമിട്ടല്ല യാത്ര തുടങ്ങിയത്. പ്രശ്‌നത്തെ ലക്ഷ്യം വച്ചായിരുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ബിസിനസ്സ്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഏതൊരു ഉല്‍പ്പന്നം എടുത്തു നോക്കുകയാണെങ്കിലും ആ ഉല്‍പ്പന്നത്തിന്റെ പരമമായ ലക്ഷ്യം നമ്മുടെ ജീവിതത്തെ സുഖമമാക്കുക എന്നതാണ്. ഈ ഭാഗം ഞാന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്തുള്ള മേശയില്‍ ഒരു കപ്പ് കാപ്പി ഉണ്ട്. ആ കാപ്പി നിറച്ച ഗ്ലാസിന്റെ ആകൃതി കാപ്പി എളുപ്പത്തില്‍ എടുത്തുകുടിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ്. അതായത് കാപ്പികുടിക്കുക എന്ന എന്റെ പ്രവര്‍ത്തിയെ എളുപ്പമാക്കാന്‍ സഹായിക്കുന്ന വസ്തുവാണ് ഗ്ലാസ്സ്. എല്ലാ ബിസിനസ്സും ഉപഭോക്താക്കളുടെ ഏതെല്ലാമോ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.