ഡി ആര്‍ ഡി ഒയുമായി ബിസിനസ് ചെയ്യണോ? ഇതാ വിവരങ്ങള്‍ അറിയാം

ഡി ആര്‍ ഡി ഒയുമായി ബിസിനസ് ചെയ്യണോ? ഇതാ വിവരങ്ങള്‍ അറിയാം

Update:2021-06-24 18:50 IST

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ നേടിയെടുത്ത് ബിസിനസ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന പ്രതിരോധ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി.

ഡി ആര്‍ ഡി ഒയുടെ വെന്‍ഡര്‍ ഡെവലപ്‌മെന്റ്, പ്രൊക്യുര്‍മെന്റ് പ്രോസസുകളെ കുറിച്ച് സിഐഐ ജൂണ്‍ 29ന് വെര്‍ച്വല്‍ ഇന്ററാക്ടീവ് സെഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. സിഐഐ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഈ സെഷനില്‍ പങ്കെടുക്കാം.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡി ആര്‍ ഡി ഒയുടെ പ്രൊക്യുര്‍മെന്റ് പ്രോസസ്, ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനും ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും വേണ്ട കാര്യങ്ങള്‍, ക്വാളിറ്റി കണ്‍ട്രോള്‍/ നൂതന ടെക്‌നോളജി, സപ്ലെ ചെയ്ന്‍ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യും. വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയാണ് സെഷന്‍.

സിഐഐ അംഗങ്ങള്‍ക്ക് 1500 രൂപയും അല്ലാത്തവര്‍ക്ക് 1800 രൂപയുമാണ് ഫീസ്.

You may register using link: http://www.cii.in/OnlineRegistration.aspx?Event_ID=E000054832


Tags:    

Similar News