ഫേസ്ബുക്കിന് വാട്ട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും നഷ്ടമാകുമോ?
എതിരാളികളെ വിലകൊടുത്ത് സ്വന്തമാക്കുന്ന ഫേസ്ബുക്കിന്റെ തന്ത്രങ്ങള്‍ക്കെതിരെ നിയമനടപടിയുമായി യുഎസ് സ്‌റ്റേറ്റുകള്‍
ഒടുവില്‍ ഫേസ്ബുക്കിന് വാട്ട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും കൈയൊഴിയേണ്ടി വരുമോ? കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ജനപ്രിയമായ ഈ രണ്ടു ആപ്പുകളും, ടെക്‌നോളജി ഭീമനായ ഫേസ്ബുക്കിന് ഒഴിവാക്കേണ്ടി വരും. തങ്ങളുടെ എതിരാളികളായി വരുന്ന ടെക്‌നോളജി കമ്പനികളെ വിലക്കു വാങ്ങി മത്സരം ഇല്ലാതാക്കി വിപണിയില്‍ മുന്നിലെത്തുന്ന ഫേസ്ബുക്കിന്റെ തന്ത്രത്തിന് തടയിടുകയാണ് യുഎസിലെ സ്റ്റേറ്റുകള്‍. സമാനമായ പരാതി നേരിടുന്ന രണ്ടാമത്തെ വന്‍കിട കമ്പനിയാണ് ഫേസ്ബുക്ക്. നേരത്തെ ഗൂഗ്‌ളിനെതിരെയും ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു.
നിയമനടപടിയുടെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തുന്നതിനും യുഎസ് സാക്ഷ്യം വഹിച്ചു.
ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ 2012ല്‍ 1 ബില്യണ്‍ ഡോളറും മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിനെ 2014 ല്‍ 19 ബില്യണ്‍ ഡോളറും മുടക്കിയാണ് ഫേസ് ബുക്ക് സ്വന്തമാക്കിയത്.