ഇന്റര്‍നെറ്റ് കോളിംഗിന് പണം ഈടാക്കുമോ ? വാട്‌സാപ്പ് അടക്കമുള്ള ആപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ്
കരട് ബില്ലില്‍ ഒടിടിയെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാഗമാക്കി
ഇന്റര്‍നെറ്റ് കോളിംഗ് (Internet Calling) സേവനങ്ങള്‍ നല്‍കുന്ന വാട്‌സാപ്പ്, ലെഗ്രാം, ഗൂഗിള്‍ മീറ്റ് അടക്കമുള്ള ഒടിടി (over- the- top) ആപ്പുകള്‍ക്ക് ലെികോം ലൈസന്‍സ് നിര്‍ബന്ധമാക്കിയേക്കും. ലെിക്കമ്മ്യൂണിക്കേഷന്‍ ബില്‍ 2022ന്റെ കരടിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം. കരട് ബില്ലില്‍ ഒടിടിയെ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഭാഗമാക്കിയിട്ടുണ്ട്.
ബില്‍ നിയമമാകുന്നതോടെ ടെലികോം കമ്പനികള്‍ക്കായുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ആപ്പുകള്‍ക്കും ബാധകമാവും. ഇന്റര്‍നെറ്റ് കോളിംഗിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടി സേവന നിരക്കും ലൈസന്‍സ് ഫീസും ഈടാക്കണമെന്ന് നേരത്തെ ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ വ്യക്തികള്‍- പ്രത്യേക വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ വിലക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാം. അതേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകരുടെ, വാര്‍ത്തകളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പിടിച്ചെുക്കാന്‍ സാധിക്കില്ല. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളും നല്‍കുന്നതിന് സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടേണ്ടതുണ്ട് എന്നാണ് ബില്ലില്‍ പറയുന്നത്. ഒക്ടോബര്‍ 20 വരെ ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.