20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

പുതിയ ഐ.ടി ചട്ടപ്രകാരം 20 യൂട്യൂബ് ചാനലുകള്‍ക്കും രണ്ടു വെബ്‌സൈറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 'ഇന്ത്യ വിരുദ്ധ പ്രചാരണം' നടത്തുന്നുവെന്നാരോപിച്ചാണ് നടപടി.

Update: 2021-12-22 04:51 GMT

ഇന്റലിജന്‍സ്, വിവര, പ്രക്ഷേപണ മന്ത്രാലയം എന്നിവരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതായി കണ്ടെത്തിയ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് മന്ത്രാലയത്തില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി വ്യാജം പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളും ചാനലുകളുമാണിതെന്നും കുറിപ്പില്‍ പറയുന്നു.

കാശ്മീര്‍, ഇന്ത്യന്‍ ആര്‍മി, ന്യൂനപക്ഷ വിഭാഗം, രാം മന്ദിര്‍, ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ഇതിലൂടെ പ്രചരിപ്പിച്ചിരുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.
35 ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബര്‍മാരാണ് ഇത്രയും ചാനലുകളിലായി ഉണ്ടായിരുന്നത്. വീഡിയോകള്‍ക്ക് 55 കോടിയില്‍ അധികം കാഴ്ചക്കാരുണ്ട്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയ പാകിസ്താന്‍ ഗ്രൂപ്പാ (എന്‍.പി.ജി) ണ് ചാനലുകള്‍ക്ക് പിന്നിലെന്ന് മന്ത്രാലയ കുറിപ്പില്‍ പറയുന്നു.


Tags:    

Similar News