നിങ്ങളുടെ ആധാർ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ നമ്പർ ലോക്ക് ചെയ്യാനുള്ള സംവിധാനം യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (UIDAI) ഒരുക്കിയിട്ടുണ്ട്. ഒരിക്കൽ ലോക്ക് ചെയ്തു കഴിഞ്ഞാൽ ഓഥെന്റിഫിക്കേഷനുവേണ്ടി ആർക്കും നമ്മുടെ ആധാർ നമ്പർ ഉപയോഗിക്കാൻ സാധിക്കില്ല.
എന്നാൽ ആധാർ നമ്പർ ഇല്ലാതെയും ഓഥെന്റിഫിക്കേഷൻ ചെയ്യാം. അതിനായി ഡിജിറ്റൽ വെർച്വൽ ഐഡി ക്രിയേറ്റ് ചെയ്യണം. ഇനി ആവശ്യമെങ്കിൽ നമ്പർ അൺലോക്ക് ചെയ്യാനും സാധിക്കും.
വെർച്വൽ ഐഡി
ആധാർ നമ്പർ ലോക്ക് ചെയ്യുന്നതിന് മുൻപായി വെർച്വൽ ഐഡി ക്രിയേറ്റ് ചെയ്യണം. അല്ലാത്തപക്ഷം നമ്പർ ലോക്ക് ചെയ്യാൻ സാധിക്കില്ല. UIDAI വെബ്‌സൈറ്റിൽ പോയോ അല്ലെങ്കിൽ SMS വഴിയോ വെർച്വൽ ഐഡി ജനറേറ്റ് ചെയ്യാം. UIDAI ൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താലേ SMS വഴി വെർച്വൽ ഐഡി ജനറേറ്റ് ചെയ്യാനാവൂ.
വെർച്വൽ ഐഡി ലഭിച്ചുകഴിഞ്ഞാൽ ഇനി ആധാർ നമ്പർ ലോക്ക്/അൺലോക്ക് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. രണ്ടു തരത്തിൽ ആധാർ ലോക്ക് ചെയ്യാനാവും. 1) UIDAI വെബ്സൈറ്റ് 2) SMS
വെബ്സൈറ്റ്
വെബ്സൈറ്റ് വഴി ആധാർ നമ്പർ ലോക്ക്/അൺലോക്ക് ചെയ്യുന്നതെങ്ങനെ? നോക്കാം.
- www.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- 'My Aadhaar' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
- അതിൽ Aadhaar services എന്നതിനു താഴെ 'Aadhaar lock/unlock' എന്ന ഒരു ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്യുക.
- 'Lock UID' എന്ന ഓപ്ഷൻ സെലക്ട് ചെയ്ത്, അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ (ആധാർ നമ്പർ, പേര്, പിൻകോഡ്, സെക്യൂരിറ്റി കോഡ്) എന്നിവ പൂരിപ്പിച്ചു നൽകുക.
- ഇതിനു ശേഷം 'Send OTP' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. SMS ആയി നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ഒരു OTP വരും. 10 മിനിറ്റ് നേരത്തേക്കേ ഈ OTP ഉപയോഗിക്കാനാവൂ.
- ആവശ്യപ്പെടുന്ന കോളത്തിൽ OTP ടൈപ്പ് ചെയ്തു നല്കണം. അതിനു ശേഷം submit എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. 10 മിനിറ്റിനകം നിങ്ങളുടെ നമ്പർ ലോക്ക് ആയിക്കൊള്ളും.
അൺലോക്ക് ചെയ്യണമെങ്കിൽ
- വീണ്ടും www.uidai.gov.in എന്ന വെബ്‌സൈറ്റിൽ പോകുക
- നേരത്തേ ചെയ്തതുപോലെ തന്നെ My Aadhaar-->Aadhaar services-->Aadhaar lock/unlock ഓപ്ഷനുകൾ തെരഞ്ഞെടുക്കുക.
- 'Unlock UID' എന്ന ഓപ്ഷൻ തെരഞ്ഞെടുത്തതിന് ശേഷം നേരത്തേ ക്രിയേറ്റ് ചെയ്ത വെർച്വൽ ഐഡി, സെക്യൂരിറ്റി കോഡ് എന്നിവ എന്റർ ചെയ്യുക.
- ഫോണിൽ ലഭിക്കുന്ന OTP എന്റർ ചെയ്തതിനു ശേഷം submit ടാബ് അമർത്തിയാൽ അതാ നിങ്ങളുടെ നമ്പർ അൺലോക്ക് ആയി.
എസ്എംഎസ് വഴി
- നിങ്ങളുടെ രജിസ്റ്റെർഡ് മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്.
- SMS ചെയ്യേണ്ട ഫോർമാറ്റ് GETOTP<SPACE>Last four digits of Aadhaar number
- നിങ്ങൾ SMS അയച്ചു കഴിഞ്ഞാൽ UIDAI നിങ്ങൾക്ക് ഒരു ആറക്ക നമ്പർ OTP അയച്ചുതരും.
- ഈ OTP ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾ മറ്റൊരു SMS കൂടി അയക്കണം.
- LOCKUID<SPACE>Last four digits of Aadhaar number<SPACE> 6 digit OTP number എന്നതാണ് അതിന്റെ ഫോർമാറ്റ്.
- ഇതോടെ നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ആകും.
എസ്എംഎസ് വഴി അൺലോക്ക് ചെയ്യുന്നത്
- നിങ്ങളുടെ രജിസ്റ്റെർഡ് മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് GETOTP<SPACE>Last six digits of your Virtual ID number എന്ന ഫോർമാറ്റിൽ സന്ദേശം അയക്കണം.
- നിങ്ങൾ SMS അയച്ചു കഴിഞ്ഞാൽ UIDAI നിങ്ങൾക്ക് ഒരു ആറക്ക നമ്പർ OTP അയച്ചുതരും
- ഈ OTP ലഭിച്ചുകഴിഞ്ഞാൽ മുൻപ് ചെയ്തതുപോലെ നിങ്ങൾ മറ്റൊരു SMS കൂടി അയക്കണം.
- UNLOCKUID<SPACE>Last six digits of Virtual ID<SPACE> 6 digit OTP number എന്നതാണ് അതിന്റെ ഫോർമാറ്റ്.