ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ്; 6 ഫ്രാഞ്ചൈസികളും സ്വന്തമാക്കി ഐപിഎല്‍ ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് ടീമുകളെ സ്വന്തമാക്കിയത്

Update:2022-07-21 21:00 IST

അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗിനെ ഇന്ത്യന്‍ കമ്പനികള്‍ മിനി ഐപിഎല്‍ ആക്കിമാറ്റിയ വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. ആറ് ഫ്രൈാഞ്ചൈസികളെയും ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കി. ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ ടി20 ക്രിക്കറ്റ് ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയ വിവരം മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പ്രഖ്യാപിച്ചത്.

കേപ് ടൗണ്‍ ആസ്ഥാനമായ ഫ്രാഞ്ചൈസിയാണ് റിലയന്‍സ് സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയ്ക്ക് ജൊഹന്നാസ്ബര്‍ഗ് ടീമിനെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ഈ രണ്ട് കമ്പനികളെ കൂടാതെ മറ്റ് നാല് ഐപിഎല്‍ ടീമുകളും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഉടമകളായ ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഡര്‍ബന്‍ ഫ്രാഞ്ചൈസി ആണ് നേടിയത്.

Gqeberha (പോര്‍ട്ട് എലിസബത്ത്) ടീമിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റോയല്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ വകയാണ് Boland Park ടീം. Paarl ടീമനെ സ്വന്തമാക്കിയത് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമകളായ ജെഎസ്ഡബ്ല്യൂ സ്‌പോര്‍ട്‌സ് ആണ്.

രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശ ക്രിക്കറ്റ് ലീഗുകളില്‍ ടീമുകളെ സ്വന്തമാക്കുന്നത്. അദാനി ഗ്രൂപ്പ്, റിലയന്‍സ്, ജിഎംആര്‍, കാപ്രി ഗ്ലോബല്‍, നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ) എന്നിവരാണ് യുഎഇയില്‍ അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന ടി20 ലീഗില്‍ ഫ്രൈഞ്ചൈസികള്‍ സ്വന്തമാക്കിയത്.

Tags:    

Similar News