രാജ്യത്ത് ക്രിപ്‌റ്റോ അസറ്റും ഡിജിറ്റല്‍ കറന്‍സികളും ചൂടുപിടിച്ച ചര്‍ച്ചകളാകുമ്പോള്‍ ക്രിപ്‌റ്റോ സംബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിപ്രായങ്ങളും ചര്‍ച്ചയാകുകയാണ്. ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ ഇക്വിറ്റി മാര്‍ക്കറ്റിന് വെല്ലുവിളിയാകുമെന്നാണ്
ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ സെറോധയുടെ സഹസ്ഥാപകനായ നിതിന്‍ കാമത്ത് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു ദേശീയ ഇവന്റില്‍ സംസാരിച്ചത്.
സമ്പാദ്യം, നിക്ഷേപം, വ്യാപാരം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രിത ബിസിനസുകള്‍ക്ക് ഒരു വലിയ ഡിസറപ്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍, അത് ക്രിപ്‌റ്റോ ആണെന്ന് ഞാന്‍ കരുതുന്നു. സ്വാഭാവികമായും ഒരു അസറ്റ് ക്ലാസ് നിങ്ങള്‍ക്ക് മറ്റ് അസറ്റ് ക്ലാസുകളേക്കാള്‍ കൂടുതല്‍ വരുമാനം നല്‍കാനിടയുണ്ടെങ്കില്‍, അതിലേക്ക് പണം ഒഴുകും. ''കാമത്ത് പറഞ്ഞു.
അമ്പരപ്പിക്കുന്ന നേട്ടം നല്‍കുന്ന ട്രെന്‍ഡുകള്‍ക്ക് പ്രചാരമേറെയുള്ളതിനാല്‍ തന്നെ ആളുകള്‍ മറ്റ് നിക്ഷേപ ഓപ്ഷനുകളെക്കാള്‍ ക്രിപ്റ്റോ തിരഞ്ഞെടുത്തേക്കാം. എന്നാല്‍ ഇത് ഇക്വിറ്റി മാര്‍ക്കറ്റിന് തന്നെ വെല്ലുവിളിയാണ്. സെറോധ പോലുള്ള ബിസിനസുകള്‍ക്കും സേവിംഗ്‌സ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് കമ്പനികള്‍ക്കും ഇത് അപകടസാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐപിഒ മാമാങ്കത്തിന്റെ ബഹളങ്ങള്‍ക്കിടയിലേക്ക് കമ്പനി ഉടനില്ലെന്ന് ആവര്‍ത്തിച്ച് പറയുകും ചെയ്തു സെറോധ സഹോദരന്‍.
സെറോധ ഇപ്പോള്‍ ട്രേഡിംഗ് മേഖലയിലെ ഒരു വലിയ പ്ലെയര്‍ ആണ് എന്നാല്‍ പ്രെഡിക്റ്റബിള്‍ അല്ലാത്ത ബിസിനസാണിത്. വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍ ഞങ്ങള്‍ ഒരുപോലെ വളര്‍ന്നു, പക്ഷേ ഞങ്ങളുടെ ഭാഗ്യം എക്സ്ചേഞ്ച് ട്രേഡ് വിറ്റുവരവിനെ ആശ്രയിച്ചിരിക്കുന്നു,' റേസര്‍പേ സംഘടിപ്പിച്ച ഇവന്റില്‍ ഫിന്‍ടെക് ഐപിഒ സംബന്ധിച്ച് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine