ഈ അവശ്യമരുന്നുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ 10 ശതമാനം കൂടും

പാരസീറ്റമോള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വര്‍ധനവ്.

Update:2022-03-26 15:10 IST

പാരസീറ്റമോള്‍(Paracetamol) ഉള്‍പ്പടെയുള്ള എണ്ണൂറോളം അവശ്യമരുന്നുകളുടെ (essential medicines)വില ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(National Pharmaceutical Pricing Authority of India). 10.7 ശതമാനവും അതിനുമേലെയുമാണ് വര്‍ധനവ് ഉണ്ടാവുക. അതായത്, ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലെ ഏകദേശം 800 ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ വില ഏപ്രില്‍ 1 മുതല്‍ 10.7 ശതമാനം വര്‍ധിക്കും.

ഇനി പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കൂടും. ഇതില്‍ പാരസീറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ (Paracetamol, Phenobarbitone, Phenytoin Sodium, Azithromycin, Ciprofloxacin Hydrochloride and Metronidazole)തുടങ്ങിയ മരുന്നുകള്‍ ഉള്‍പ്പെടുന്നു.

'വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ WPI (Wholesale Price Index)ഡാറ്റയെ അടിസ്ഥാനമാക്കി, 2020 ലെ ഇതേ കാലയളവിലും 2021 കാലയളവിലും WPI-യിലെ വാര്‍ഷിക മാറ്റം 10.76607% ആയിരുന്നു,' NPPA നോട്ടീസ് പറയുന്നു.

2013 ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നോട്ടീസില്‍ പറയുന്നു.


 



Tags:    

Similar News