പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

രാജ്യത്തെ പ്രതിദിന രോഗികളുടെ കണക്ക് കുറയുന്നതിനാല്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാനങ്ങള്‍. വിശദാംശങ്ങളറിയാം.

Update: 2021-06-07 09:39 GMT

file image 

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. എന്താണ് വിഷയമെന്ന് അറിയിയിച്ചിട്ടില്ല. വിവരം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകളും നടക്കുന്നുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാകാം എന്നാണ് പലരും പറയുന്നത്. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് നിരക്ക് കുറയലും സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്.

കോവിഡ് രോഗികളുടെ പ്രതിദിനക്കണക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക്് നീങ്ങുകയാണ് രാജ്യം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആദ്യമായിട്ടാണ് ഒരു ലക്ഷത്തില്‍ താഴേക്ക് പ്രതിദിന രോഗികളുടെ എണ്ണം എത്തുന്നത്. കൊവിഡ് മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെയും വാക്സിന്‍ നിര്‍മാതാക്കളായ ശാസ്ത്രജ്ഞരെയും മോദി അടുത്തിടെ അഭിനന്ദിച്ചിരുന്നു.

അതേ സമയം 1.63 കോടിയിലധികം വാക്‌സിന്‍ ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. 24.60 കോടി വാക്‌സിനാണ് സൗജന്യമായും അല്ലാതെയും വിതരണം ചെയ്തിട്ടുള്ളത്. 22.96 കോടി വാക്‌സിന്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് കുത്തിവയ്പിനായി ഉപയോഗിച്ചതായും കണക്കുകള്‍.

പുതുതായി  1.06 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞദിവസത്തേക്കാള്‍ 12 ശതമാനമാണ് പ്രതിദിന കേസുകളിലുണ്ടായ കുറവ്. കൂടാതെ രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2.89 കോടിയായി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.33 ശതമാനമാണ്. കഴിഞ്ഞ 14 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന്‌ താഴെയാണ്.

Tags:    

Similar News