പണമില്ല , ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യയോട് വായ്പ ചോദിച്ച് ശ്രീലങ്ക

ജനുവരി വരെ ഉപയോഗിക്കാനുള്ള ക്രൂഡോയില്‍ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്. വായ്പ കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഉടന്‍ ഒപ്പുവെച്ചേക്കും.

Update: 2021-10-18 08:40 GMT

ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യയോട് 500 മില്യണ്‍ യുഎസ് ഡോളര്‍ വായ്പാ സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി സിലോണ്‍ പെട്രോളിയം കോര്‍പറേഷനാണ്(സിപിസി) വായ്പ ആവശ്യപ്പെട്ടത്. നിലവില്‍ ശീലങ്കന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള

ബാങ്ക് ഓഫ് സിലോണ്‍, പീപ്പിള്‍സ് ബാങ്ക് എന്നിവയ്ക്ക് 330 കോടിയോളം രൂപ സിപിസി നല്‍കാനുണ്ട്. ഇതിനിടെയാണ് ഇന്ത്യയില്‍ നിന്ന് പണം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്.
കടുത്ത വിദേശ നാണ്യ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ കരുതല്‍ ശേഖരരത്തില്‍ ജനുവരി വരെ ഉപയോഗിക്കാനുള്ള ക്രൂഡോയില്‍ മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് വിനോദ സഞ്ചാര മേഖല തകര്‍ന്നത് ശ്രലങ്കയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. 2020ല്‍ 3.6 ശതമാനം ഇടിവാണ് രാജ്യത്തെ ജിഡിപിയില്‍ ഉണ്ടായത്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ ശ്രീലങ്കന്‍ റുപ്പിയുടെ മൂല്യം ഒമ്പത് ശതമാനം ആണ് ഇടിഞ്ഞത്. ഇതിനിടെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇറക്കുമതി ചെലവ് ഉയര്‍ത്തി.
ക്രൂഡ് ഓയില്‍ ഇറക്കുമതി ഇനത്തില്‍ 2 ബില്യണ്‍ യഡോളറിന്റ അധിക ചെലവാണ് ഈ വര്‍ഷം ശ്രീലങ്കയ്ക്ക് ഉണ്ടായത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ് നിന്നാണ് ശ്രീലങ്ക ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ആശ്രയിക്കുന്നത്. സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്നാണ് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി. ഇന്ത്യ- ശ്രീലങ്ക സാമ്പത്തിക സഹകരണ കാരാറിന്റെ ഭാഗമായി ആവശ്യപ്പെട്ടിരിക്കുന്ന വായ്പ പൂര്‍ണമായും ഇന്ധന ഇറക്കുമതിക്ക് ആവും ഉപയോഗിക്കുക.


Tags:    

Similar News