ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍, പരിശീലനം ലഭിച്ചവരില്ല

നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സുരക്ഷ എന്നി മേഖലകളിലാണ് അവസരങ്ങള്‍;

Update:2023-02-10 16:30 IST

ഇന്ത്യയില്‍ 2023 ല്‍ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ നൂതന സാങ്കേതിക വിദ്യകളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ പരിശീലനം ലഭിച്ചവര്‍ ഇല്ലാത്തത് കൊണ്ട് അവസരങ്ങള്‍ നഷ്ടമാകുമെന്ന് വിദഗ്ധരുടെ അഭിപ്രായം.

ടീം ലീസ് എന്ന മാനവ വിഭവശേഷി സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സുരക്ഷ എന്നി മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍. 2023 മുതല്‍ 2026 വരെ കാലയളവില്‍ 3 കോടി അഭ്യസ്ത വിദ്യരെ വേണ്ടി വരും.

നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ സാങ്കേതികത, ഓട്ടോമേഷന്‍ എന്നീ വിദഗ്ധമേഖലകളിലേക്ക് നിലവിലെ എന്‍ജിനീയര്‍മാരെ പരിഗണിക്കാന്‍ വ്യവസായങ്ങക്ക് കഴിയുന്നില്ല. അത്തരം വൈദഗ്ധ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ നേടേണ്ടി വരും. എന്നാല്‍ മാത്രമേ അവര്‍ക്ക് മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കൂ.

കോടിക്കണക്കിന് യുവാക്കള്‍ ഇന്ത്യയില്‍ സാങ്കേതിക രംഗത്ത് പരിശീലനം ലഭിച്ചവരുണ്ട്. എങ്കിലും നിലവില്‍ അതില്‍ 49% പേര്‍ക്ക് മാത്രമാണ് തൊഴില്‍ യോഗ്യതകള്‍ ഉള്ളത്. 75% കമ്പനികളും നൈപുണ്യ വിടവ് നേരിടുന്നു. ഇത് പരിഹരിക്കാന്‍ കമ്പനികള്‍ തന്നെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയോ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ ഈ വിടവ് നികത്താനുള്ള കോഴ്സുകള്‍ ആരംഭിക്കുകയോ ചെയ്യണം.

Similar News