കൊപ്ര നിര്‍മ്മാണത്തിന് സാങ്കേതിക വിദ്യയും യന്ത്രവും; നേരില്‍ കണ്ട് പഠിക്കാം അഗ്രോപാര്‍ക്കില്‍

സൗജന്യ ഏകദിന ഡെമോണ്‍സ്ട്രഷന്‍ മെയ് 30 ന്

Update: 2023-05-23 16:18 GMT

Representational Image From Canva

കുറഞ്ഞ ചെലവിനോടൊപ്പം അധികം കായികാധ്വാനമില്ലാതെ കൊപ്ര നിര്‍മ്മിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയും യന്ത്രവും പിറവം അഗ്രോപാര്‍ക്കില്‍. ഏറെ സഹായകരവും ലാഭകരവുമായ കൊപ്ര നിര്‍മാണ യന്ത്രവും സാങ്കേതികവിദ്യയും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി അഗ്രോപാര്‍ക്കില്‍ സജ്ജമാണ്. ഇതിനായുള്ള സൗജന്യ ഏകദിന ഡെമോണ്‍സ്ട്രഷന്‍ ക്യാമ്പ് 2023 മെയ് 30ന് രാവിലെ 10 മണി മുതല്‍ അഗ്രോപാര്‍ക്കില്‍ നടക്കും.

പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന MCD-G ഡീഹൈഡ്രേറ്റര്‍ ഉപയോഗിച്ച് 22 മണിക്കൂര്‍ കൊണ്ട് ഗുണമേന്മയുള്ള വെള്ള നിറത്തിലുള്ള കൊപ്ര നിര്‍മ്മിച്ചെടുക്കാം. പൂര്‍ണമായും യന്ത്രവത്കൃതമായ താപ സംരക്ഷക - താപ ഈര്‍പ്പ നിയന്ത്രണ സംവിധാനങ്ങളിലൂടെയാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്.

ചിരട്ട കത്തിക്കേണ്ട എന്നതോടൊപ്പം ഇതിനായി തൊഴിലാളികളെ വയ്‌ക്കേണ്ടി വരുന്നില്ല എന്നതും ഈ യന്ത്രത്തിന്റെ പ്രത്യേകതയാണ്. അത്തരത്തില്‍ ഉത്പാദന ചിലവും ഗണ്യമായി കുറയ്ക്കാനാകും.

കര്‍ഷകര്‍ക്ക് നാളികേരം കൊപ്രയാക്കി ഉയര്‍ന്ന വരുമാനം നേടുന്നതിനും വെളിച്ചെണ്ണ സംരംഭകര്‍ക്ക് സ്വന്തമായി കൊപ്ര ഉത്പാദിപ്പിക്കുന്നതിനും ഈ യന്ത്രം സഹായകരമാണ്. ചിരട്ട വില്‍പ്പനയിലൂടെ ലഭിക്കുന്ന പണവും ലാഭമാണ്. സള്‍ഫര്‍ രഹിത കൊപ്ര ഉത്പാദനത്തിനു വേണ്ടിയാണ് 2020 മുതല്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഈ യന്ത്രം വികസിപ്പിച്ചെടുത്തതെന്ന് അഗ്രോപാര്‍ക്ക് ചൂണ്ടിക്കാട്ടുന്നു.

ഡെമോണ്‍സ്ട്രേഷന്‍ ക്ലാസ്സിലേക്ക് രജിസ്ട്രേഷന്‍ വഴിയാണ് പ്രവേശനം അനുവദിക്കുക.

വിവരങ്ങൾക്ക്, ഫോണ്‍ നമ്പര്‍: 0485 - 2999990, 9446713767

Tags:    

Similar News