യുണീക് മെന്റേഴ്‌സ്: വിദേശത്ത് തിളക്കമാര്‍ന്ന മെഡിക്കല്‍ കരിയര്‍ ഇനി കൈയെത്തും ദൂരെ

വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ രംഗത്ത് തിളക്കമാര്‍ന്ന കരിയര്‍ കെട്ടിപ്പടുക്കാന്‍ ഇതാ ഇവര്‍ പിന്തുണ നല്‍കും

Update:2023-05-15 16:17 IST

പ്രവീണ പ്രതാപചന്ദ്രന്‍, ദീപ സെയ്‌റ ബാബു

ആതുരസേവന രംഗത്തെ മലയാളി പ്രൊഫഷണലുകള്‍ക്ക് ലോകമെങ്ങും സ്വീകാര്യതയുണ്ട്. കോവിഡിന് ശേഷം വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ അനുബന്ധ മേഖലകളിലെ അവസരങ്ങളും വര്‍ധിച്ചു. ഇതുകൊണ്ടുള്ള ഗുണം നഴ്‌സുമാര്‍ക്ക് മാത്രമല്ല. മറിച്ച് വൈദ്യശാസ്ത്ര രംഗത്തെ അനുബന്ധ മേഖലകളിലും അവസരങ്ങളേറെയാണ്. പക്ഷേ വിദേശത്ത് മെഡിക്കല്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ അതത് ലൈസന്‍സുകള്‍ നേടിയിരിക്കണം. പല പ്രൊഫഷണലുകള്‍ക്കും മുന്നില്‍ ഇതൊരു വലിയ കടമ്പയാണ്. എന്നാല്‍ ഓവര്‍സീസ് മെഡിക്കല്‍ ലൈസന്‍സിംഗ് പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി വ്യത്യസ്തമായ വിജയം നേടുകയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള യുണീക് മെന്റേഴ്‌സ്.

ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, ആയുര്‍വേദ-യുനാനി-സിദ്ധ മേഖലയിലെ ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്മാര്‍, റേഡിയോഗ്രാഫര്‍മാര്‍ എന്നിങ്ങനെ മെഡിക്കല്‍ രംഗത്തെ വിഭിന്ന മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് വിദേശത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ വേണ്ട ലൈസന്‍സിംഗ് പരീക്ഷകളില്‍ വിജയം നേടാനുള്ള പിന്തുണയാണ് ഇവര്‍ നല്‍കുന്നത്.
DOH (HAAD), DHA, MOH, Prometric, CSMLS, NPTE പരീക്ഷകളില്‍ മുന്‍ ബാച്ചുകളില്‍ 100 ശതമാനം വിജയമാണ് തങ്ങളിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ കരസ്ഥമാക്കിയതെന്ന് യുണീക് മെന്റേഴ്‌സിന്റെ സാരഥികള്‍ വ്യക്തമാക്കുന്നു. വനിതാ സംരംഭകരായ ദീപ സെയ്‌റ ബാബുവും പ്രവീണ പ്രതാപ ചന്ദ്രനുമാണ് പേരുപോലെ 'യുണീക്' ആയ ഈ സ്ഥാപനത്തിന്റെ സാരഥികള്‍.
ക്ലിക്ക് ആയ വഴി
മുന്‍പ് നഴ്സുമാര്‍ക്ക് മാത്രമാണ് വിദേശത്തേക്ക് മെഡിക്കല്‍ ലൈസന്‍സിംഗ് ഉണ്ടായിരുന്നത്. പിന്നീടാണ് ലൈസന്‍സിംഗ് സേവനങ്ങള്‍ വ്യാപകമായത്.എന്നാല്‍ കേരളത്തില്‍ മെഡിക്കല്‍ അനുബന്ധ മേഖലയില്‍ അതായത് ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റ്,
ഫിസിയോ തെറപ്പിസ്റ്റ് എന്നിവര്‍ക്കെല്ലാം വേണ്ട ലൈസന്‍സിംഗ് അത്ര ജനകീയമായിരുന്നില്ല. അതിനാല്‍ തന്നെ യുണീക് മെന്റേഴ്സിന്റെ സേവനങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കപ്പെട്ടു.
''മെഡിക്കല്‍ ലൈസന്‍സിംഗ് എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലൈസന്‍സിംഗ് സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചുകൊണ്ടുള്ള സമഗ്ര സേവനം നല്‍കുക എന്നിവയൊക്കെയായിരുന്നു ലക്ഷ്യം,'' യുണീക് മെന്റേഴ്‌സ് സാരഥികള്‍ പറയുന്നു. കേരളത്തില്‍ കൊച്ചിയിലാണ് സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെങ്കിലും ലോകത്തിന്റെ വിവിധ കോണിലുള്ളവര്‍ യുണീക് മെന്റേഴ്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
ജി.സി.സി രാജ്യങ്ങളിലെ അവസരങ്ങളിലേക്ക് ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വഴികള്‍ തുറന്നുനല്‍കിയ യുണീക് മെന്റേഴ്‌സ് ഇപ്പോള്‍ മറ്റ് വിദേശ രാജ്യങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പ്രൊഫഷണലുകള്‍ക്ക് വേണ്ട പിന്തുണ നല്‍കാനുള്ള ശ്രമത്തിലാണ്. ഡോക്ടര്‍മാര്‍ക്ക് അമേരിക്കയിലും യു.കെയിലുമുള്ള അവസരങ്ങളിലേക്ക് പോകാന്‍ വേണ്ട പരിശീലനം നല്‍കുന്ന പുതിയ ബാച്ചുകള്‍ ജൂണില്‍ തുടങ്ങും. യു.എസിലേക്ക് വേണ്ട USME, യു.കെ നിഷ്‌കര്‍ഷിക്കുന്ന PLAB എന്നിവയ്ക്കു വേണ്ട പരിശീലനത്തിന് ഇപ്പോള്‍ ഊന്നല്‍ നല്‍കുകയാണ്. അതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ക്ക് മറ്റ് വിദേശരാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള പരീക്ഷാ പരിശീലനങ്ങളും നല്‍കി വരുന്നു.
ഓരോ വ്യക്തിക്കും പ്രത്യേകം ട്രെയ്‌നിംഗ്
ഓരോ വ്യക്തിയുടെയും ആവശ്യകതകള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ ട്രെയ്നിംഗ് കസ്റ്റമൈസ്ഡ് ആയി നല്‍കുന്നു എന്നതാണ് യുണീക് മെന്റേഴ്സിന്റെ പ്രത്യേകത. ജോലി ചെയ്യുന്നവര്‍ക്ക് ഏത് സമയത്തും അവര്‍ക്ക് വേണ്ട ട്രെയ്നിംഗ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിയുന്നു. അറ്റന്റന്‍സ് മുതല്‍ സിലബസ് ഫോളോ അപ്പും നോട്ട് തയാറാക്കലും വരെ യുണീക് മെന്റേഴ്സ് കൃത്യതയോടെ ചെയ്യുന്നു.
വെല്ലുവിളികള്‍
''മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത മേഖലയായത് കൊണ്ടുതന്നെ വിശ്വാസ്യത നേടിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. തുടക്കത്തില്‍ അധ്യാപകരുടെ കുറവും പ്രതിസന്ധികളുണ്ടാക്കി. മൈക്രോ ബയോളജി, ലാബ് ടെക്നോളജി, ഫിസിയോതെറാപ്പി എന്നിവയിലെ പരിജ്ഞാനവും അധ്യാപന യോഗ്യതയും ഞങ്ങള്‍ക്ക് തന്നെ ഉണ്ടായിരുന്നതിനാല്‍ അത് ക്ലാസുകള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാമെന്ന ആത്മവിശ്വാസം നല്‍കി. പിന്നീട് പാര്‍ട്ട് ടൈം ഫുള്‍ടൈം അധ്യാപകര്‍ യുണീക് മെന്റേഴ്സിനൊപ്പം ചേര്‍ന്നു,'' തുടക്കകാലത്തെ കുറിച്ച് ദീപയും പ്രവീണയും പറയുന്നു.
സംരംഭം തുടങ്ങും മുമ്പ് സ്ഥാപനത്തിലേക്ക് നിയമിച്ചത് വനിതകളെ മാത്രമാണ്. ''ഞങ്ങള്‍ ഇരുവരും സ്ഥാപനങ്ങളില്‍ ജോലിക്കാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു സ്ത്രീ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളും പ്രൊഫഷണല്‍ രംഗത്ത്അനുഭവിക്കുന്ന പ്രയാസങ്ങളും അനുഭവിച്ചറിഞ്ഞവര്‍ തന്നെയാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ വനിതാ സൗഹാര്‍ദമായ ഒരു തൊഴിലിടം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്,'' യുണീക് മെന്റേഴ്‌സ് സാരഥികള്‍ വ്യക്തമാക്കുന്നു. പല പെണ്‍കുട്ടികളും വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് മൂന്നും നാലും വര്‍ഷവും ഇടവേളഎടുക്കേണ്ടി വന്നവരൊക്കെയാണ്. ഇവരെ ക്ഷമയോടെ ട്രെയ്നിംഗ് പൂര്‍
ത്തിയാക്കാന്‍ സഹായിക്കുന്ന ടീമാണ് സ്ഥാപനത്തിന്റെ ശക്തി. ഒരു ഫിനിഷിംഗ് സ്‌കൂള്‍ കൂടി യുണീക് മെന്റേഴ്‌സ് ഉടന്‍ തുടങ്ങുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:uniquementors.com
യുണീക് മെന്റേഴ്‌സ് നല്‍കുന്ന സേവനങ്ങള്‍
l Overseas licensure exam training for
Doctors, Dentists, pharmacists, physio
therpists, lab technicians, radiographers
l Dataflow assistance and exam registration - DHA , MOH , PROMETRICS, DOH /HAAD
l Western processing - HCPC , CORU
l NBDE, NDEB classes for dentists
l USMLE, PLAB, NeXT exam classes for doctors
l IELTS , OET classes
l BLS , ACLS classes
l PSC coaching for medical professionals
l PG entrance coaching for paramedics
l Resume creation
l Interview preparation classes
l Dental council certificate renewal ,
good standing
Tags:    

Similar News