ഇപിഎഫ് ഇ-നോമിനേഷന്‍: അക്കൗണ്ട് ഉടമ മരിച്ചാലും പിഎഫ് തുകയും ഇന്‍ഷുറന്‍സ് ആനുകൂല്യവും എളുപ്പത്തില്‍ ലഭിക്കും

പെന്‍ഷന്‍ സ്‌കീം എങ്ങനെ?

Update: 2022-07-24 11:30 GMT

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് ഇ-നോമിനേഷന്‍ സമര്‍പ്പിക്കുന്നത് വഴി അവരുടെ അക്കൗണ്ട് എളുപ്പത്തില്‍ കൂടുതല്‍ സുരക്ഷിതമാക്കാം. നോമിനിയെ എളുപ്പത്തില്‍ ചേര്‍ക്കാന്‍ പിഎഫ് ഓഫീസില്‍ അന്വേഷിക്കാം.

നോമിനിയെ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇപിഎഫ് അക്കൗണ്ട് ഉടമ ജോലി രാജിവെച്ചാലോ, വിരമിച്ചാലോ മരണം സംഭവിച്ചാലോ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ കിട്ടും. ഭാഗികമായി അത്യാവശ്യ ഘട്ടങ്ങളില്‍ നിയന്ത്രിതമായ നിലയില്‍ തുക പിന്‍വലിക്കാനുമാവും.
എന്തിനാണ് ഇ-നോമിനേഷന്‍?
അക്കൗണ്ട് ഉടമ മരിച്ചാല്‍ ഇ-നോമിനേഷന്‍ സമര്‍പ്പിച്ചവര്‍ക്കും പിഎഫ് തുകയും പെഷന്‍ തുകയും ഇന്‍ഷുറന്‍സ് ആനുകൂല്യവും എളുപ്പത്തില്‍ ലഭിക്കും.
നോമിനിക്ക് ഓണ്‍ലൈനായി ക്ലെയിം സമര്‍പ്പിക്കാനാവും
ഇപിഎസ് നേട്ടങ്ങള്‍
വിരമിക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കും.


Tags:    

Similar News