ഇൻഷുറൻസ് പോളിസികൾ ഡി മാറ്റ് ചെയ്യാം

Update:2016-08-16 12:18 IST

ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങൾക്ക് വഴി വയ്ക്കാറുണ്ട്. ഇൻഷുറൻസ് തുക ലഭിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് ഇത് കാലതാമസം വരുത്താറുണ്ട്.ഷെയർ സർട്ടിഫിക്കറ്റുകൾ ഡി മാറ്റ് അക്കൗണ്ടിൽ വരവ് വച്ച് സൂക്ഷിക്കുന്നതുപോലെ ഇൻഷുറൻസ് പോളിസികളും ഡി മാറ്റ് രൂപത്തിലാക്കുകയാണ്.

ആദ്യഘട്ടമായി രണ്ടു മാസത്തിനകം വാഹന ഇൻഷുറൻസ് പോളിസികൾ ഡി മാറ്റ് രൂപത്തിലേക്കു മാറ്റും. തുടർന്ന് 10,000 രൂപയോ അതിലധികമോ പ്രീമിയം വരുന്ന പോളിസികളും അഞ്ചു ലക്ഷമോ അതിനു മുകളിലോ വരുന്ന മെഡിക്കൽ ഇൻഷുറൻസ് പോളിസികളും ഇലക്ട്രോണിക് ആക്കും .പത്തു ലക്ഷത്തിനു മുകളിൽ വരുന്ന ആക്സിഡന്റ് പോളിസികൾ , വിദേശ യാത്രകൾക്കുള്ള വ്യക്തിഗത ഇൻഷുറൻസ് ,പത്തു ലക്ഷത്തിനു മുകളിൽ വരുന്ന ജനറൽ ഇൻഷുറൻസ് തുടങ്ങിയവയും ഘട്ടം ഘട്ടമായി ഡി മാറ്റ് അക്കൗണ്ടിലേക്കു മാറ്റും.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ഇൻഷുറൻസ് ഡി മാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യുകയാണ് . ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി 5 കമ്പനികളെ ഇതിനു ചുമതലപെടുത്തിയിട്ടുണ്ട് .എൻ .എസ്.ഡി.എൽ ഡാറ്റ ബേസ് മാനേജ്മന്റ്, സെൻട്രൽ ഇൻഷുറൻസ് റെപ്പോസിറ്ററി ,എസ്.എച് .സി.ഐ .എൽ പ്രോജക്ട്സ് , കാർവി ഇൻഷുറൻസ് റെപ്പോസിറ്ററി , സി.എ .എം .എസ് റെപ്പോസിറ്ററി എന്നിവയാണ് ഈ കമ്പനികൾ . ഇൻഷുറൻസ് ചെയ്തിട്ടുള്ള കമ്പിനികൾ മുഖേന പോളിസി ഉടമകൾക്ക് ഇവയിൽ ഏതെങ്കിലുമൊന്നിൽ ഡി മാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാം. പോളിസി വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കുന്നതിന് പുറമെ വേഗത്തിലുള്ള സെറ്റിൽമെന്റിനും ഇത് സഹായകമാകും.പ്രീമിയം അടക്കേണ്ട തീയതി ഉൾപ്പടെയുള്ള കാര്യങ്ങൾ യഥാസമയം ഡെപ്പോസിറ്ററി അറിയിക്കും

Similar News