എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ലാഭത്തില്‍ 47 ശതമാനം വര്‍ദ്ധന

Update:2020-01-23 11:22 IST

ഇക്കഴിഞ്ഞ ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍  എസ്ബിഐ ലൈഫ്

ഇന്‍ഷുറന്‍സ് 389.44 കോടി രൂപ അറ്റാദായം നേടി. വര്‍ധന 47 ശതമാനം.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ ലാഭം 264.28 കോടി രൂപയായിരുന്നു.

കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുന്‍വര്‍ഷം ഡിസംബര്‍ 31-ലെ 1,34,150 കോടി രൂപയില്‍നിന്ന് 1,64,190 കോടി രൂപയായി വളര്‍ന്നു.
പുതിയ 

ബിസിനസ് പ്രീമിയം 35 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. നടപ്പുവര്‍ഷത്തിന്റെ

ഒമ്പതു മാസക്കാലത്ത് പുതിയ ബിസിനസ് പ്രീമിയം 8050 കോടി രൂപയാണ്. മുന്‍

വര്‍ഷം സമാന കാലയളവില്‍് 6600 കോടി രൂപയായിരുന്നു. വര്‍ധന 22 ശതമാനം.

കമ്പനിയുടെ

പ്രവര്‍ത്തനച്ചെലവ് അനുപാതം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനമായി

കുറഞ്ഞിട്ടുണ്ട്.  ഡിസംബര്‍ 31-ന്  കമ്പനിയുടെ സോള്‍വന്‍സി അനുപാതം 2.30

ആണ്. റെഗുലേറ്ററി നിശ്ചയിച്ചിട്ടുള്ളത് 1.50 .

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News