ട്രാവല്‍ ഇന്‍ഷുറന്‍സ് ഒരു അധികച്ചെലവായി കണക്കാക്കാതെ അത്യാവശ്യമായി വേണം പരിഗണിക്കാന്‍. വിദേശരാജ്യത്ത് ചികിത്സ തേടേണ്ടി വരുമ്പോഴോ, എന്തിന് നിങ്ങള്‍ സഞ്ചരിക്കുന്ന വിമാനം റാഞ്ചപ്പെട്ടാല്‍ വരെ ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വില നിങ്ങള്‍ക്ക് ബോധ്യമാകും.
ചികിത്സപല വിദേശ രാജ്യങ്ങളിലും ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടി വരും. മെഡിക്കല്‍ ചെലവ് കൂടി വഹിക്കുന്ന ട്രാവല്‍ ഇന്‍ഷുറന്‍സ് ഇത്തരം സന്ദര്‍ഭങ്ങളില്‍ തുണയാകും. എന്നാല്‍ നേരത്തേയുള്ള രോഗങ്ങള്‍ക്ക് ഇതിലൂടെ സൗജന്യ ചികിത്സ നേടാന്‍ കഴിയില്ലെന്നും ഓര്‍ക്കണം.
യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍
എയര്‍ ട്രാഫിക് പോലുള്ള പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ഒക്കെ ചെയ്യാം. നമ്മുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ വരുന്ന അധികച്ചെലവും മറ്റും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. സാധാരണയായി വിമാനങ്ങള്‍ക്ക് മാത്രമാണ് ഈ കവറേജ് ലഭിക്കുകയെങ്കിലും ട്രെയ്‌നിനും ഫെറി യാത്രകള്‍ക്കും വരെ കവറേജ് നല്‍കുന്ന പോളിസികള്‍ ലഭ്യമാണ്.
നഷ്ടപ്പെടല്‍
നിങ്ങളുടെ ബാഗേജ് അടക്കമുള്ളവ നഷ്ടപ്പെട്ടാലും ലഭിക്കും നഷ്ടപരിഹാരം. ബാഗേജ് നഷ്ടപ്പെട്ട് മാറിയുടുക്കാന്‍ വസ്ത്ര മില്ലാത്ത സ്ഥിതി വന്നാല്‍ പല പോളിസികളിലും അതിനായി പ്രത്യേക അലവന്‍സ് അനുവദിക്കും. ബാഗേജ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടാല്‍ അതിനുള്ള നഷ്ടപരിഹാരവും ലഭിക്കും. ഇനി പാസ്‌പോര്‍ട്ട് പോലുള്ളവ നഷ്ടപ്പെട്ടാലോ? അതാത് രാജ്യത്തെ കറന്‍സി നല്‍കി ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് നേടേണ്ടി വരും. ഇതിനും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
നിങ്ങള്‍ക്ക് ചില അത്യാവശ്യ കാരണങ്ങളാല്‍ യാത്ര കാന്‍സല്‍ ചെയ്യേണ്ടി വന്നാലോ, പ്രകൃതിക്ഷോഭം, ഭീകരാക്രമണം തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മാറ്റിവെക്കേണ്ടി വന്നാലോ നിങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാനും ട്രാവല്‍ ഇന്‍ഷുറന്‍സ് സഹായിക്കും.
ശ്രദ്ധിക്കാന്‍
ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളിതാ...
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ എല്ലാ കുടുംബാംഗങ്ങളെയും ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍ക്കൊള്ളിക്കണം. അതിനായി ഗ്രൂപ്പ് പോളിസിയാകും നല്ലത്.
സാഹസിക കായിക വിനോദങ്ങള്‍, വിന്റര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ അപകടകരമായ പ്രവൃത്തികള്‍ സാധാരണഗതിയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടില്ല. എന്നാല്‍ കുറച്ച് കൂടുതല്‍ പണം കൊടുത്താല്‍ അവയും ഉള്‍പ്പെടുത്താനാകും.
യാത്രാ വിലക്കുള്ള മേഖലയിലേക്കോ രാജ്യങ്ങളിലേക്കോ ഉള്ള യാത്രയ്ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയില്ല.
പലപ്പോഴും മെഡിക്കല്‍ ചെലവുകള്‍ കാഷ്‌ലസ് ആയിരിക്കണമെന്നില്ല. തിരികെ സ്വന്തം രാജ്യത്ത് എത്തിയ ശേഷം ബില്ലുകള്‍ ഹാജരാക്കുമ്പോഴായിരിക്കും തുക ലഭിക്കുക.
ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടാത്ത വിമാനക്കമ്പനികള്‍, ട്രെയ്‌നുകള്‍ എന്നിവ ഏതെന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
സാധാരണ ലഭ്യമാകുന്ന ട്രാവല്‍ ഇന്‍ഷുറന്‍സ് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കണമെന്നി