പിഎഫ് പലിശ 8 ശതമാനമായി തുടരാന്‍ സാധ്യത
മാര്‍ച്ച് 25, 26 തീയതികളില്‍ ചേരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യത
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 8 ശതമാനമായി തുടരാന്‍ സാധ്യതയുണ്ടെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 8.1 ശതമാനം പലിശ നിരക്കാണ് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 25, 26 തീയതികളില്‍ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (EPFO) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്‌തേക്കും
പലിശ നിരക്കിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെ എല്ലാ നിക്ഷേപവും വരുമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ പ്രധാന ഉപസമിതിയായ ഫൈനാന്‍സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഓഡിറ്റ് കമ്മിറ്റി (എഫ്ഐഎസി) ഉടന്‍ പുനഃസംഘടിപ്പിക്കനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.