ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈസിയായി വായ്പ ലഭിക്കും
ബാങ്ക് നിങ്ങളുടെ ലോണ്‍ അപേക്ഷ എളുപ്പത്തില്‍ സ്വീകരിക്കാന്‍ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ കാര്യങ്ങള്‍ കൊണ്ടാണ് ലോണ്‍ അപേക്ഷ തള്ളിപ്പോകുന്നത്?
പല സാഹചര്യങ്ങളിലും വായ്പകളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വരാറുണ്ട്. എന്നാല്‍ ലോണ്‍ നിരസിക്കല്‍ അഥവാ അപേക്ഷ തള്ളിപ്പോകുക എന്നത് പലരും അഭിമുഖീകരിക്കുന്നപ്രശ്‌നമാണ്. പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഒക്കെ മോശമായിരിക്കുമ്പോള്‍. ഒരിക്കല്‍ ലോണ്‍ അപേക്ഷ തള്ളിപ്പോയാല്‍ വായ്പയ്ക്ക് വേണ്ടി വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വായ്പ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നീങ്ങുക.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുമ്പോള്‍ എടുക്കുന്ന റിസ്‌ക് മൂലം തന്നെ വായ്പ നല്‍കാന്‍ കര്‍ശന മാനദണ്ഡങ്ങളും മുന്നോട്ട് വച്ചിരിക്കുന്നു. അടുത്ത പ്രാവശ്യം വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് അവ നിരസിക്കപ്പെടാതിരിക്കാനുള്ള കാരണങ്ങളും തിരിച്ചറിഞ്ഞ് വയ്ക്കണം. ഇതാ 5 കാര്യങ്ങള്‍ നോക്കാം.
ഡോക്യുമെന്റേഷന്‍ ഇങ്ങനെ
വായ്പ ലഭിക്കുന്നതിന് മുമ്പ് കൈകാര്യം ചെയ്യേണ്ടുന്ന നടപടിക്രമങ്ങളിലും ഡോക്യുമെന്റേഷനിലും സംഭവിച്ചേക്കാവുന്ന ഏറ്റവും ചെറിയ പിഴവ് പോലും വായ്പ തിരസ്‌ക്കരിക്കപ്പെടാന്‍ ഇടയാക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ എല്ലാ വ്യക്തിഗത രേഖകകളും അതിനാല്‍ ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്നും ഓരോ രേഖയും ശ്രദ്ധാപൂര്‍വ്വം മൂല്യനിര്‍ണ്ണയം ചെയ്തിട്ടുണ്ടന്നും ഉറപ്പുവരുത്തുക. ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കാനും സ്റ്റേറ്റ്‌മെന്റുകള്‍ തയ്യാറാക്കി വയ്ക്കാനും ശ്രദ്ധിക്കുക. നിലവിലെ ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ കഴിഞ്ഞിട്ടും ക്ലോസ് ചെയ്യാതെ ഉണ്ടെങ്കില്‍ അത് അങ്ങനെ നൂലാമാലകള്‍ ഒഴിവാക്കി ലോണിനായി അപേക്ഷിക്കുക.
ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കാം
നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മൂല്യനിര്‍ണയത്തിനുള്ള ഏറ്റവും വലിയ മാനദണ്ഡങ്ങളിലൊന്നാണ്. സ്വര്‍ണവായ്പകള്‍ക്ക് പുറമെ ഉള്ള വായ്പകള്‍ക്കായുള്ള അംഗീകാരം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ വേണം. വളരെ താഴ്ന്ന സ്‌കോര്‍ നിരസിക്കുകയും ഇടയില്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പണമടയ്ക്കലില്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ കഴിയും.
നിലവിലെ വായ്പയും തിരിച്ചടവും ക്രമപ്പെടുത്തൂ
ബാങ്കുകള്‍ നിങ്ങളുടെ വായ്പാ വരുമാന അനുപാതത്തിലൂടെയാണ് നിങ്ങളുടെ ലോണ്‍ യോഗ്യതയെ കണക്കാക്കുന്നത്. നിങ്ങളുടെ പ്രതിമാസ മൊത്ത വരുമാനത്തില്‍ നിന്ന് നിങ്ങളുടെ പ്രതിമാസ വായ്പകള്‍ വിഭജിക്കുന്നതിലൂടെ വായ്പ തിരിച്ചടക്കുന്നതിനുള്ള നിങ്ങളുടെ കഴിവ് കണക്കുകൂട്ടുന്നു. വായ്പാ വരുമാന അനുപാതം കൂടിയാല്‍ വായ്പയ്ക്കായി നിങ്ങള്‍ നിരസിക്കപ്പെടുന്നതാണ്
മികച്ച ബാങ്കിംഗ് സ്റ്റേറ്റ്മെന്റ് നിലനിര്‍ത്തൂ
വ്യക്തിഗത വായ്പകള്‍, കാര്‍ ലോണ്‍, ഹൗസിംഗ് ലോണ്‍ തുടങ്ങിയവയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രധാനമാണ്. ചില ബാങ്കുകള്‍ മൂന്നു മാസത്തെയും ആറ് മാസത്തെയും ഒരു വര്‍ഷത്തെയും സ്റ്റേറ്റ്മെന്റുകള്‍ ചോദിക്കും. വരുമാനം എത്തുന്ന അക്കൗണ്ട് ആണെങ്കിലും അക്കൗണ്ടില്‍ പണമെത്തുന്ന സമയം, കാലാവധി എന്നിവ വളരെ പ്രധാനമാണ്.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് ബിസിനസില്‍ നിന്നുള്ള അല്ലെങ്കില്‍ ജോലിയില്‍ നിന്നുള്ള പ്രതിമാസ വരുമാനം അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുക 10, അടുത്ത മാസം 16, പിന്നീട് 20 എന്നീ തിയതികളിലെ ഇടവേളകളിലാണെങ്കില്‍ അത് നിങ്ങളുടെ വായ്പയെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ സ്ഥിരമായി ലോണ്‍ വലിയൊരു തുക അക്കൗണ്ടില്‍ ഉള്ള വ്യക്തികള്‍ക്കെങ്കില്‍ ലോണ്‍ എളുപ്പമാകുകയും ചെയ്യും.
കഴിഞ്ഞ വായ്പകള്‍ ക്ലോസ് ചെയ്യൂ
ചില വാഹന വായ്പകളും ക്രെഡിറ്റ് കാര്‍ഡ് ലോണും മറ്റും നിലവില്‍ ആക്ടീവ് സ്റ്റാറ്റസ് കാണിച്ചെന്നിരിക്കാം. ഇത് ക്ലോഷന്‍ ഫോം നല്‍കി പൂര്‍ത്തിയാക്കേണ്ടതുണ്ട്.