EP 42 - റസ്റ്റോറന്റ് ബിസിനസുകാര്‍ പ്രയോഗിക്കുന്ന ഈ സിംപിള്‍ തന്ത്രം നിങ്ങളെയും സഹായിക്കും

വിപണിയിലേക്ക് ഒരു ഉല്‍പ്പന്നം വലിയ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ധാരാളം റിസ്‌കുകളുണ്ട്. ഇതാ അവയെ മറികടക്കാന്‍ സോഫ്റ്റ് ലോഞ്ച് തന്ത്രം

Update:2022-11-15 15:54 IST

ഒരു റെസ്റ്റോറന്റ് ഗ്രൂപ്പ് തങ്ങളുടെ മെനുവില്‍ കൂട്ടിച്ചേര്‍ക്കുവാനായി പുതിയൊരു വിഭവം പാകപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള എല്ലാ റെസ്റ്റോറന്റുകളിലും ഒരുമിച്ച് ഈ വിഭവം വില്‍പ്പനക്കായി ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ തങ്ങളുടെ പത്ത് റെസ്റ്റോറന്റുകളെ മാത്രം തെരഞ്ഞെടുത്ത് ഇത് ആദ്യം അവതരിപ്പിച്ചു.

അവിടെ നിന്നും കസ്റ്റമേഴ്സിന്റെ അഭിപ്രായങ്ങള്‍ അറിഞ്ഞ് വിഭവം കൂടുതല്‍ മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമാണ് എല്ലായിടത്തേയും മെനുവില്‍ ഈ വിഭവം ഉള്‍പ്പെടുത്തിയത്.

മാര്‍ക്കറ്റിലെ മറ്റ് സ്നൊബോര്‍ഡുകളെക്കാള്‍ (Snowboard) ഭാരക്കുറവുള്ള മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പുതിയൊരു സ്നൊബോര്‍ഡ് കമ്പനി വിപണിയിലേക്ക് അവതരിപ്പിക്കുകയാണ്.

എന്നാല്‍ വിപണിയില്‍ വ്യാപകമായി ഇത് വിപണനം നടത്തുന്നതിനു മുന്‍പായി അവര്‍ ഈ പുതിയ തരം സ്നൊബോര്‍ഡുകള്‍ പ്രൊഫഷണല്‍ സ്നൊബോര്‍ഡേഴ്സിന് നല്‍കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അത് മെച്ചപ്പെടുത്തുകയും ചെയ്തു. ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല പരസ്യം നേടിയെടുക്കാനും ഈ തന്ത്രം വഴി കമ്പനിക്ക് സാധിച്ചു. ഇതാണ് സോഫ്റ്റ് ലോഞ്ച് തന്ത്രം. കൂടുതല്‍ കേള്‍ക്കാം അറിയാം. പോഡ്കാസ്റ്റ് ഓണ്‍ ചെയ്ത് കേള്‍ക്കൂ.

Tags:    

Similar News