EP11- നിങ്ങളുടെ ബിസിനസില്‍ എങ്ങനെ റീബ്രാന്‍ഡിംഗ് നടത്താം?

റീബ്രാന്‍ഡിംഗ് ശരിയായ രീതിയില്‍ ചെയ്യാതെ ട്രോപ്പിക്കാനയ്ക്ക് പണി കിട്ടി, നിങ്ങളുടെ ബിസിനസില്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? പോഡ്കാസ്റ്റ് കേള്‍ക്കൂ

Update:2022-04-07 13:50 IST


ഇതുവരെ നിലനിന്നിരുന്ന ധാരണകളെ പൊളിച്ചെഴുതി നവീനമായൊരു പ്രതിച്ഛായയെ പ്രതിഷ്ഠിക്കുന്നതാണ് റീ ബ്രാന്‍ഡിംഗ് എന്ന് പറയാം. 'സന്തോഷത്തിന്റെ രാജ്യം'' (Country of Happiness) എന്ന പേരിലേക്ക് ഭൂട്ടാന്‍ മാറിയത് ഇത്തരത്തിലാണ്. വിനോദസഞ്ചാരികളുടെ പറുദീസയാകാന്‍ ഭൂട്ടാനെ സഹായിച്ചത് റീ ബ്രാന്‍ഡിംഗ് ആണ്.

പേരോ ലോഗോയോ നിറങ്ങളോ പുനര്‍നിര്‍വ്വചിക്കുന്നതിലുപരി രാജ്യത്തിന്റെ അടിസ്ഥാനപരമായ, പരമ്പരാഗത മൂല്യങ്ങളിലൂന്നി പുതിയൊരു സംസ്‌കാരത്തെ തന്നെയാണ് റീബ്രാന്‍ഡിംഗ് വഴി ഭൂട്ടാന്‍ രൂപപ്പെടുത്തിയത്.
ബിസിനസുകളില്‍ വളരെ വിജയകരമായി റീബ്രാന്‍ഡിംഗ് തന്ത്രം പലരും പ്രയോഗിക്കുന്നത് നാം കാണുന്നുണ്ട്. വ്യത്യസ്തങ്ങളായ റീബ്രാന്‍ഡിംഗ് രീതികളുണ്ട്. വി ഗാര്‍ഡിന്റെ ലോഗോയില്‍ വന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. വ്യക്തമായ ഒരു ആവശ്യകതയും തത്വശാസ്ത്രവും ഇത്തരം മാറ്റങ്ങള്‍ക്കു പിന്നിലുണ്ടാകും. ആവശ്യകതയുടെ പാരമ്യത്തില്‍ മാത്രമേ റീബ്രാന്‍ഡിംഗ് എന്ന തന്ത്രം പ്രയോഗിക്കാവൂ. നിങ്ങള്‍ റീബ്രാന്‍ഡിംഗിന് തയ്യാറെടുക്കും മുമ്പ് ഈ പോഡ്കാസ്റ്റ് കേള്‍ക്കൂ.


Tags:    

Similar News