EP31- ബിസിനസില്‍ Quality - Value - Price എന്നിവയുടെ പ്രാധാന്യം
വില്‍പ്പനയില്‍ ഗുണമേന്മ പോലെ തന്നെ നിങ്ങള്‍ ഉല്‍പ്പന്നത്തിന് നിശ്ചയിക്കുന്ന മൂല്യവും പ്രധാനമാണ്. അത്തരത്തിലാകണം വിലയിടലും. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
നിങ്ങളൊരു ഡയമണ്ട് വാങ്ങുന്നു. ഡയമണ്ടിന് നിങ്ങളൊരിക്കലും കുറഞ്ഞ വില പ്രതീക്ഷിക്കുന്നില്ല. അതിന്റെ മേന്മക്കനുസരിച്ചുള്ള വില കൊടുത്താല്‍ മാത്രമേ നല്ല ഡയമണ്ട് ലഭിക്കുകയുള്ളൂ എന്ന് നിങ്ങള്‍ക്കറിയാം. ഒരാള്‍ ഡയമണ്ടിന് വളരെ കുറഞ്ഞ വില (Cheap Price) പറയുന്നു. അപ്പോള്‍ നിങ്ങളുടെ മനസിലൂടെ കടന്നു പോകുന്നത് എന്തായിരിക്കും? ഈ ഡയമണ്ടിന് മേന്മ (Quality) കുറവായിരിക്കും അതുകൊണ്ടാണ് കുറഞ്ഞ വില വാങ്ങുന്നത് എന്നതായിരിക്കും. അതിനര്‍ത്ഥം ഉല്‍പ്പന്നത്തിന്റെ വിലയും അതിന്റെ മേന്മയും തമ്മിലുള്ള ബന്ധത്തിന് ഉപഭോക്താവ് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു എന്നല്ലേ. വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലാണെന്നും വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കുറവാണെന്നും ഉപഭോക്താക്കള്‍ കരുതുന്നു.
മികച്ച ഉല്‍പ്പന്നം കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ ശ്രമിച്ചാലുള്ള അപകടം നിങ്ങള്‍ക്കിപ്പോള്‍ തിരിച്ചറിയാന്‍ കഴിയും. മേന്മയും വിലയും തമ്മിലുള്ള ബന്ധം ഉപഭോക്താക്കളുടെ മനസ്സില്‍ നിലനില്‍ക്കുന്നത് കൊണ്ട് അതിനനുസൃതമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ഉല്‍പ്പന്നം വിപണിയില്‍ പരാജയപ്പെടും.
നിങ്ങളൊരിക്കലും ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് പ്രതീക്ഷിക്കുന്നില്ല. ഇവിടെ ബ്രാന്‍ഡ് (Brand) മേന്മയുമായി (Quality) വളരെയധികം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ആപ്പിള്‍ വിലക്കുറവുള്ള ഉല്‍പ്പന്നവുമായി വിപണിയിലേക്ക് കടന്നു വന്നാല്‍ നിങ്ങള്‍ അതിന്റെ മേന്മയില്‍ സംശയിച്ചു തുടങ്ങും. കുറഞ്ഞ വിലയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉല്‍പ്പന്നങ്ങളുണ്ട്. കാരണം അവയുടെ മേന്മയും വിലയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കേള്‍ക്കാം , നിങ്ങളുടെ വില്‍പ്പനയെ സഹായിക്കാന്‍ Quality - Value - Price എന്നിവയുടെ പ്രാധാന്യം.