സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
ധനം പോഡ്കാസ്റ്റ് ശ്രോതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ശ്രോതാക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് പുതിയൊരു വിഷയത്തില്‍ ധനം പോഡ്കാസ്റ്റ് സീരീസ് ആരംഭിക്കുകയാണ്. ബിസിനസുകാരും പ്രൊഫഷണലുകളും എന്നുവേണ്ട എല്ലാവരും നിത്യജീവിതത്തില്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കേണ്ട വിഷയമാണ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്. മനസും ശരീരവും ആരോഗ്യത്തോടെ ഇരുന്നാല്‍ മാത്രമേ ഏത് വെല്ലുവിളികളെയും മറികടന്ന് മുന്നേറാന്‍ നമുക്ക് സാധിക്കൂ. ഈ സാഹചര്യത്തില്‍ ഹെല്‍ത്ത്, വെല്‍നസ് വിഷയങ്ങളുമായി ധനം 'ഹെല്‍ത്ത് ടോക്' നിങ്ങള്‍ക്കരികിലേക്ക് എത്തുകയാണ്. ആദ്യത്തെ ഹെല്‍ത്ത് ടോക്കില്‍ അതിഥിയായെത്തിയിരിക്കുന്നത് പ്രമേഹ വിദഗ്ധന്‍ ഡോ. ടോം ബാബുവാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം.