Budget Story: ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച പാക് പ്രധാനമന്ത്രി
ഇത്തവണ ഫിൻസ്റ്റോറി സംസാരിക്കുന്നത് ഇന്ത്യയുടെ ബജറ്റിനെ കുറിച്ചാണ്
ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്റിലെ ജോയിന്റ് കമ്മീഷണറായിരുന്ന സിപി ഭാട്ടിയ 2007ല്‍ കല്‍ക്കത്തയിലെ മലിക് ബസാറിലുള്ള സ്‌കോട്ടിഷ് ശ്മശാനത്തില്‍ ഒരു ശവക്കല്ലറ കണ്ടെത്തി. അത് അന്ന് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ നികുതി വ്യവസ്ഥയുടെ ചരിത്രത്തെ കുറിച്ച് ഒരു പുസ്‌കം എഴുതുന്നതിനുള്ള റിസര്‍ച്ചിലായിരുന്നു അയാള്‍. അന്ന് ഭാട്ടിയ കണ്ടെത്തിയത് ജയിംസ് വില്‍സണ്‍ എന്ന വ്യക്തിയുടെ കല്ലറയാണ്. ദി ഇക്കണോമിസ്റ്റിന്റെയും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേട് ബാങ്കിന്റെയും സ്ഥാപകന്‍ എന്നതിലുപരി ഇന്ത്യയുടെ ചരിത്രത്തില്‍ ജയിംസ് വില്‍സണ് വലിയൊരു സ്ഥാനമുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ഇന്ത്യയുടെ ആദ്യ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ച ആളാണ് ജയിംസ് വില്‍സണ്‍...ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് ഇന്ത്യന്‍ ബജറ്റിനെ കുറിച്ചാണ്.