Money tok : 15 വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കൂ, 26 ലക്ഷം സ്വന്തമാക്കാം
ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക് എന്നിവയെല്ലാം പിപിഎഫ് നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. പോഡ്കാസ്റ്റ് കേള്‍ക്കാം.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന നിക്ഷേപ പദ്ധതികളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക് എന്നിവയെല്ലാം പിപിഎഫ് നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ലഭ്യമാകുന്ന 80 C കിഴിവിന് പുറമെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നികുതിരഹിതം എന്നിങ്ങനെയുള്ള ഒട്ടേറെ സവിശേഷതകള്‍ പിപിഎഫ് എന്ന നിക്ഷേപത്തിന് നിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. പോഡ്കാസ്റ്റ് കേള്‍ക്കാം.