Money tok: പ്രായം അനുസരിച്ച് എങ്ങനെയാണ് മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നത്?
ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ. എന്നാല്‍ ഏത് പ്രായക്കാര്‍ക്ക് ഏത് ഇന്‍ഷുറന്‍സ് എന്നത് പലരുടെയും ആശയക്കുഴപ്പമാണ്. പോഡ്കാസ്റ്റ് കേല്‍ക്കൂ.
ഇപ്പോള്‍ ഒറ്റ കാര്യമേ ഒള്ളു എല്ലാവരുടെയും മനസ്സില്‍, അസുഖങ്ങളില്ലാത്ത, ആരോഗ്യപൂര്‍ണമായ ഒരു ജീവിതം മാത്രം. കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇനി ചെലവേറും എന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ഏതെങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം തീര്‍ന്നില്ല.
പ്രായം, ആവശ്യം എന്നിവയൊക്കെ മനസ്സിലാക്കി കൊണ്ടുള്ള ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ക്ക് വേണ്ടത്. കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കുക എന്നത് പ്രാധാന്യമുള്ളകാര്യമാണെന്നിരിക്കെ എല്ലാവരുടെയും പ്രായവും ആരോഗ്യ സ്ഥിതിയും ഭാവിയിലെ ആവശ്യങ്ങളും കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാം. ഇതാ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.