EP19- ചോര ചീന്തിയ തെറാനോസ്

സ്റ്റീവ് ജോബ്സിനെ അനുസ്മരിപ്പിക്കുന്ന കറുത്ത ടോപ് ധരിച്ചാണ് എലിസബത്ത് വേദികളില്‍ പ്രത്യേക്ഷപ്പെട്ടിരുന്നത്. 2003ല്‍ തന്റെ പത്തൊമ്പതാം വയസില്‍ എലിസബത്ത് ഹോംസ് തുടങ്ങിയ തെറാനോസ് എന്ന കമ്പനിയെക്കുറിച്ചാണ് ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത്

Update: 2022-12-03 11:00 GMT

വര്‍ഷം 2015, സ്ഥലം അമേരിക്കയിലെ മാന്‍ഹാട്ടനിലുള്ള വാള്‍സ്ട്രീറ്റ് ജേണലിന്റെ ന്യൂസ്റൂം. പുലിറ്റ്സര്‍ പ്രൈസ് ജേതാവായ ജോണ്‍ കരേരു വാള്‍സ്ട്രീറ്റ് ജേണലില്‍, ആരോഗ്യ മേഖലയിലെ തട്ടിപ്പുകളെക്കുറിച്ച് ഒരു സീരീസ് ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലാണ്. അവിടേക്കാണ് അദ്ദേഹത്തിന് ഒരു ഇന്‍ഫോര്‍മറിന്റെ കോളെത്തുന്നത്.ആ ഇന്‍ഫോമര്‍ അന്ന് ജോണിനോട് പറഞ്ഞത് 2014 ഡിസംബര്‍ എട്ടിന് ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലെ തെറാനോസ് എന്ന സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചും അതിന്റെ സ്ഥാപകയായ എലിസബത്ത് ഹോംസിനെക്കുറിച്ചുമായിരുന്നു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സെല്‍ഫ് മെയ്ഡ് ഫീമെയില്‍ ബില്യണെയറായി 2014ല്‍ ഫോബ്സ് തെരഞ്ഞെടുത്ത എലിസബത്ത് അന്ന് മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ്. സ്റ്റീവ് ജോബ്സിനെ അനുസ്മരിപ്പിക്കുന്ന കറുത്ത ടോപ് ധരിച്ചാണ് എലിസബത്ത് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എഴുവര്‍ഷത്തിനിപ്പുറം 2022 നവംബറില്‍ യുഎസിലെ ഒരു കോടതി എലിസബത്ത് ഹോംസിന് 11 വര്‍ഷത്തെ (11 വര്‍ഷവും 3 മാസവും) തടവ് ശിക്ഷയാണ് വിധിച്ചത്. എലിബത്ത് ഹോംസിനും ലോകം വാഴ്ത്തിയ തെറാനോസെന്ന കമ്പനിക്കും എന്താണ് സംഭവിച്ചത്. ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് 2003ല്‍ തന്റെ പത്തൊമ്പതാം വയസില്‍ എലിസബത്ത് ഹോംസ് തുടങ്ങിയ തെറാനോസ് എന്ന കമ്പനിയെക്കുറിച്ചാണ്.

Tags:    

Similar News