EP18- പവര്‍ഫുള്‍ ജി20

ജി20 രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അത് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം വരും. ലോക വ്യാപാരത്തിന്റെ 75 ശതമാനവും നിയന്ത്രിക്കുന്ന ജി20 രാജ്യങ്ങള്‍ ആണ് ആഗോള ജിഡിപിയുടെ 85 ശതമാനവും സംഭാവന ചെയ്യുന്നത്

Update:2022-11-11 16:38 IST


രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിരവധി സംഘടനകള്‍ രൂപം കൊള്ളുകയുണ്ടായി. അത്തരത്തില്‍ രൂപം കൊണ്ട അവസാന സംഘടനകളില്‍ ഒന്ന് എന്നുവേണമെങ്കില്‍ ജി20യെ വിശേഷിപ്പിക്കാം. 99ല്‍ രൂപം കൊണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യമുള്ള ഒരുകൂട്ടായ്മയായി ജി20 ഉയര്‍ന്ന് വരുന്നത് 2008ന് ശേഷമാണ്.

ജി20 രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അത് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം വരും. ലോക വ്യാപാരത്തിന്റെ 75 ശതമാനവും നിയന്ത്രിക്കുന്ന ജി20 രാജ്യങ്ങള്‍ ആണ് ആഗോള ജിഡിപിയുടെ 85 ശതമാനവും സംഭാവന ചെയ്യുന്നത്. 2022 ഡിസംബറില്‍ ജി20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയാണ് ഇന്ത്യ. ഇത്തവണ ധനം ഫിന്‍സ്റ്റോറി സംസാരിക്കുന്നത് ജി20യെന്ന കൂട്ടായ്മയെക്കുറിച്ചാണ്.

Tags:    

Similar News