EP15- സിംബാബ്‌വെ; പണപ്പെരുപ്പത്തിന്റെ കളിത്തൊട്ടില്‍
വിലക്കയറ്റം 1 ലക്ഷം ശതമാനത്തിലെത്തിയപ്പോള്‍ തന്നെ പണപ്പെരുപ്പം കണക്കാക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
സാമ്പത്തിക തകര്‍ച്ച എന്ന വാക്ക് നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചാണ്. 100 ട്രില്യണ്‍ ഡോളറിന്റെ ഒറ്റനോട്ട് പുറത്തിറക്കിയ ഒരു രാജ്യം. എല്ലാ വഴിയും അവസാനിച്ച് ഒടുവില്‍ സ്വന്തം കറന്‍സി തന്നെ പിന്‍വലിക്കേണ്ടി വന്ന ഒരു രാജ്യം. പറഞ്ഞുവരുന്നത് ബ്രിട്ടീഷ് അധിനിവേശങ്ങള്‍ക്കൊടുവില്‍ 1980ല്‍ നിലവില്‍ വന്ന, ഒരു കാലത്ത് ജുവല്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന സിംബാബ്‌വെയെക്കുറിച്ചാണ്.