2008ന് മുമ്പ് നികത്തിയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടോ?

നികത്തുഭൂമിയുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങള്‍ക്ക് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അവനീഷ് കോയിക്കര മറുപടി നല്‍കുന്നു

Update: 2021-07-20 09:00 GMT

ചോദ്യം: എന്റെ ഭൂമി പതിറ്റാണ്ടുകളായി കരഭൂമിയാണ്. അതില്‍ 2008ന് ശേഷവും നെല്‍കൃഷിയ്ക്ക് വേണ്ട ഞാറ് നട്ടിട്ടുണ്ട്. ജല ലഭ്യത ഇല്ല. അത് രേഖകളില്‍ കരഭൂമിയാക്കി മാറ്റാനാവുമോ? (ഫൈസല്‍, പൊന്നാനി)

ഉത്തരം: നിങ്ങളുടെ ഭൂമി നിലത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ രേഖകളില്‍ കരഭൂമിയാക്കാന്‍ സാധിക്കും.

ചോദ്യം: എന്റെ ഭൂമി കാഴ്ചയില്‍ കരഭൂമിയാണ്. 2010ല്‍ അതില്‍ നെല്‍കൃഷി ചെയ്തിട്ടുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല. അത് കരഭൂമിയായി ഉപയോഗിക്കാന്‍ സാധിക്കുമോ? (വിപിന്‍ ജോയി, ആലങ്ങാട്)

ഉത്തരം: 2008ന് ശേഷം നെല്‍കൃഷി ചെയ്തവ പിന്നീട് കരഭൂമിയായി ഉപയോഗിക്കാനാവില്ല. നിങ്ങളുടെ ഭൂമിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആര്‍.ഡി.ഓയെ സമീപിക്കുക. സാറ്റലൈറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും.

ചോദ്യം: എന്റെ ഭൂമി 1998ല്‍ നികത്തിയതാണ്. ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ വീട് പണിയാന്‍ വേണ്ടി ആണെങ്കില്‍ മാത്രം ഒഴിവാക്കാം എന്ന് പറയുന്നു. അത് ശരിയാണോ? (അബ്ദുള്‍ ഗഫൂര്‍, ആലുവ)

ഉത്തരം: അല്ല. 2008 ന് ശേഷം നെല്‍വയലായോ, തണ്ണീര്‍ത്തടമായോ നിലനില്‍ക്കുന്ന ഭൂമി മാത്രമാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുക. ആയതിനാല്‍ നിങ്ങളുടെ ഭൂമി ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.


Tags:    

Similar News