വമ്പന്‍ ഓഫറുകളുമായി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കം

പതിവിലും നേരത്തെ റിപ്പബ്ലിക് ദിന വില്‍പ്പന മാമാങ്കത്തിന് തിരികൊളുത്തി ഇ കോമേഴ്‌സ് വമ്പന്മാര്‍

Update: 2022-01-17 07:52 GMT

ഇ കോമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും പതിവിലും നേരത്തെ റിപ്പബ്ലിക് ദിന വില്‍പ്പന മേള ആരംഭിച്ചു. പൊതുവേ ജനുവരി 20 മുതലാണ് ഇത്തരം വില്‍പ്പന ആരംഭിക്കുന്നതെങ്കില്‍ ഈ വര്‍ഷം ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്.

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയ്‌ലിന്റെ ഭാഗമായി ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ ഇളവുണ്ട്. ഹോം, കിച്ചണ്‍ ഉല്‍പ്പന്നങ്ങളില്‍ 70 ശതമാനം വരെയും ഓഫറുണ്ട്. നിത്യോപയോഗ വസ്തുക്കള്‍ 99 രൂപയില്‍ തുടങ്ങിയുണ്ട്. സാംസങ്, വണ്‍ പ്ലസ്, ഷവോമി തുടങ്ങി ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കും വിലയില്‍ വന്‍ കിഴിവുണ്ട്.

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേ ജനുവരി 22 വരെയാണ്. സ്മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ കാമറകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ഗാഡ്ജറ്റുകള്‍ക്ക് വലിയ കിഴിലാണ് ഫ്‌ളിപ്കാര്‍ട്ടും നല്‍കുന്നത്.

പ്രമുഖ ബാങ്കുകളുമായി ചേര്‍ന്ന് മറ്റനേകം ഓഫറുകളും ഇ കോമേഴ്‌സ് വമ്പന്മാര്‍ ഈ നാളുകളില്‍ നല്‍കുന്നുണ്ട്.


Tags:    

Similar News