വരുമാനം ഉയര്‍ന്നു, അറ്റനഷ്ടം കുറച്ച് ആമസോണ്‍ സെല്ലര്‍ സര്‍വീസസ്
21,633 കോടി രൂപയാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം
2021-22 സാമ്പത്തിക വര്‍ഷത്തില്‍ അറ്റനഷ്ടം കുറച്ച് അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമന്റെ ഇന്ത്യന്‍ മാര്‍ക്കറ്റ് പ്ലേസ് വിഭാഗമായ ആമസോണ്‍ സെല്ലര്‍ സര്‍വീസസ്. 3,649 കോടി രൂപയുടെ അറ്റനഷ്ടമാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 23 ശതമാനം കുറവാണിത്. 25,283 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ആകെ ചെലവ്. 21,633 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 32 ശതമാനം വര്‍ധന.
ഇ-കൊമേഴ്സ് കമ്പനിയുടെ ഡിജിറ്റല്‍ പേയ്മെന്റ് വിഭാഗമായ ആമസോണ്‍ പേ (ഇന്ത്യ)യുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധിച്ച് 2,052 കോടി രൂപയായി. 1,741 കോടി രൂപയാണ് ആമസോണ്‍ പേയുടെ അറ്റനഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനവാണിത്. 3,793 കോടി രൂപയാണ് അവലോകന വര്‍ഷത്തിലെ കമ്പനിയുടെ ആകെ ചെലവ്.
ക്ലൗഡ് എഡബ്ല്യുഎസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐഎസ്പിഎല്‍) 2021-22 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 8,982 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 65 ശതമാനം വര്‍ധന. 2.3 കോടി രൂപ ഇക്കാലയളവിലെ അറ്റനഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 112 ശതമാനം വര്‍ധനവാണിത്. 8,905 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ആകെ ചെലവ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel