ഉല്‍പ്പന്നങ്ങളെ കുറിച്ച് വ്യാജമായ റിവ്യൂ നല്‍കുന്ന ഇ കൊമേഴ്‌സ് (eCommerce Company) സ്ഥാപനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(ബിഐഎസ്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയിരുന്നു. ഇവ പരിശോധിക്കുന്നതിനായി കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കഴിഞ്ഞാല്‍ എല്ലാ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും അത് നിര്‍ബന്ധമാക്കും. വ്യാജ റിവ്യൂ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു ഇ കൊമേഴ്‌സ് സൈറ്റുകളില്‍ വ്യാജ റിവ്യൂ നല്‍കുന്ന ഇ കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകും. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വ്യാജ റിവ്യൂവും അനാവശ്യമായി ഉയര്‍ന്ന റേറ്റിംഗും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താം. പത്ത് മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ചുമത്താവുന്ന പിഴ തുക.
ഒരാഴ്ചക്കുള്ളില്‍ ബിഐഎസ് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് കമ്മിറ്റി തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine