ഇ കൊമേഴ്‌സ് വില്‍പ്പന ഇത്തവണ റെക്കോര്‍ഡ് ഉയരം തൊടുമോ
ഉത്സവസീസണില്‍ 9 ശതകോടി ഡോളറിന്റെ വില്‍പ്പന ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നടത്തിയേക്കുക്കുമെന്ന് റിപ്പോര്‍ട്ട്
ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഈ ഉത്സവസീസണ്‍ അവിസ്മരണീയമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ ഏകദേശം 66500 കോടി രൂപയുടെ (9 ശതകോടി ഡോളര്‍) വില്‍പ്പന ഇ കൊമേഴ്‌സ് കമ്പനികള്‍ നടത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 2019 ല്‍ 5 ശതകോടി ഡോളറിന്റേതായിരുന്നു വില്‍പ്പന. കോവിഡ് വ്യാപനം മറ്റെല്ലാം മേഖകളില്‍ നിന്നും വിഭിന്നമായി ഇ കൊമേഴ്‌സ് മേഖലയ്ക്ക് അനുഗ്രഹമാകുകയായിരുന്നു. ഈ ഉത്സവ സീസണില്‍ മുന്‍വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനമെങ്കിലും കൂടുതല്‍ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സീര്‍ തയാറാക്കിയ ഇ കൊമേഴ്‌സ് ഫെസ്റ്റിവല്‍ സീസണ്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന 2020 ല്‍ ഉത്സവകാല വില്‍പ്പന 8.3 ശതകോടി ഡോളറിലെത്തിയിരുന്നു.
വാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തവണ 49-52 ശതകോടി ഡോളറിന്റെ വില്‍പ്പനയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴും ടയര്‍ 1, ടയര്‍ 2 നഗരങ്ങള്‍ തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. ആകെ വില്‍പ്പനയുടെ 55-60 ശതമാനവും ഇത്തരം വന്‍ നഗരങ്ങളിലാണ്. മൊബീല്‍ ഫോണുകളാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വില്‍പ്പന നടക്കുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ രണ്ടാമതും. ലളിതമായ പേമെന്റ് രീതികളും ബയ് നൗ പേ ലേറ്റര്‍ പോലുള്ള സൗകര്യങ്ങളും ഓണ്‍ലൈന്‍ വില്‍പ്പന നല്ല രീതിയില്‍ കൂട്ടിയിട്ടുണ്ട്.
ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും ഉത്സവ സീസണ്‍ മുതലാക്കാനുള്ള തയാറെടുപ്പിലാണ്. ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഒക്ടോബര്‍ 7 മുതല്‍ 12 വരെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാകും ഉത്സവകാല വില്‍പ്പന നടത്തുക.
അതേസമയം ഉത്സവ സീസണോട് അനുബന്ധിച്ച് 1.10 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് ആമസോണ്‍. 2025 ഓടെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണെന്ന് കമ്പനി പറയുന്നു. പാക്കിംഗ്, ഷിപ്പിംഗ്, ഡെിവറിംഗ് എന്നിവയിലേക്കാണ് കൂടുതല്‍ ആളുകളയെും പുതുതായി നിയമിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവന വിഭാഗത്തിലേക്കും ആളുകളെ നിയമിക്കുന്നുണ്ട്.