FMCG വില്‍പ്പനയില്‍ നേരിയ കുറവ്; മെച്ചപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

വില കുറയ്ക്കാതെ കമ്പനികള്‍ പായ്ക്കറ്റിന്റെ അളവ് കു റച്ചത് ഉപഭോക്താക്കളെ ബാധിച്ചു

Update: 2022-06-16 08:52 GMT

എഫ്എംസിജി (FMCG) ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബിസ്‌ക്കറ്റ്, സ്‌നാക്ക്‌സ്, ഷാംപൂ, സോഫ്റ്റ് ഡ്രിങ്ക്‌സ തുടങ്ങിയ മൂന്നില്‍ രണ്ട് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന ഫെബ്രുവരി-ഏപ്രില്‍ കാലയളവില്‍ രണ്ടക്ക ശതമാനമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷ്യ എണ്ണ, ആട്ട, ഹെയര്‍ ഓയ്ല്‍, ഡിറ്റര്‍ജന്റ് തുടങ്ങിയവയുടെ വില്‍പ്പന കുറഞ്ഞതോ നേരിയ വളര്‍ച്ച മാത്രം ഉണ്ടായതോ ആണ് ആകെ വില്‍പ്പനയില്‍ ഇടിവിന് കാരണമായത്. ലോകപ്രശസ്ത ഡാറ്റ അനലിറ്റിക്‌സ്, ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ കാന്റര്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഷാംപൂ വില്‍പ്പിന 13.6 ശതമാനവും നൂഡില്‍സ് വില്‍പ്പന 30 ശതമാനവും ഇക്കാലയളവില്‍ വര്‍ധിച്ചു. കോവിഡ് വ്യാപനത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. ബിസ്‌ക്കറ്റ് (13.3 ശതമാനം), സാള്‍ട്ടി സ്‌നാക്‌സ് (14.7 ശതമാനം) എന്നിവയും വില്‍ക്കന കൂടിയ ഉല്‍പ്പന്നങ്ങളാണ്.
അതേസമയം സോഫ്റ്റ് ഡ്രിങ്ക്‌സ് കോവിഡ് (Covid19) കാലത്ത് ഉണ്ടായ നഷ്ടം നികത്തുന്ന രീതിയില്‍ 67 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആട്ട, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ അളവില്‍ 45 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വില കുറയ്ക്കാതെ കമ്പനികള്‍ പായ്ക്കറ്റിന്റെ അളവ് കുറച്ചതും വിറ്റ അളവ് കുറയാന്‍ കാരണമായി. ശരാശരി 15 ശതമാനം കുറവാണ് പായ്ക്ക് അളവില്‍ ഉണ്ടായത്. അതുകൊണ്ട് ഉപഭോക്താവിന് കിലോയ്ക്ക് 10.1 ശതമാനം കൂടുതല്‍ പണം ചെലവാക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐറ്റിസി, അദാനി വില്‍മര്‍, ടാറ്റ കണ്‍സ്യൂമര്‍ തുടങ്ങിയ കമ്പനികളെല്ലാം ഇക്കാലത്ത് നേട്ടമുണ്ടാക്കി.


Tags:    

Similar News